gnn24x7

നിയമലംഘനങ്ങൾ തുടർക്കഥയാകുന്നു, അയർലണ്ട് റോഡുകളിൽ നിയമം കാറ്റിൽ പറത്തി മലയാളികളും

0
1160
gnn24x7

ലോംഗ്‌ഫോർഡിൽ മദ്യപിച്ച് വാഹനമോടിക്കുകയും തുടർന്നുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മലയാളിയായ നാൽപ്പത്തിയാറുക്കാരന് രണ്ട വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. 2023 ഏപ്രിൽ 9 ന് ബാലിമഹോണിലാണ് സംഭവമുണ്ടായത്. ഷെഫ്, കാറ്ററിംഗ് ജോലി ചെയ്തിരുന്ന ഇയാൾ ജോലി കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായത്. മുള്ളിംഗറിലെ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് പ്രതി വൈനും വിസ്‌കിയും കഴിച്ചിരുന്നു. അപകടശേഷം നടത്തിയ ബ്രെത്ത് ടെസ്റ്റിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.

അയർലണ്ടിൽ മദ്യപിച്ചും, അമിത വേഗത്തിലും വാഹനം ഓടിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. ഇതിൽ മലയാളികളും ഉൾപ്പെടുന്നു എന്നതാണ് വസ്തുത. പലരും പാർട്ടികളും ആഘോഷങ്ങളും കഴിഞ്ഞു മദ്യപിച്ച് വാഹമോടിച്ച് മടങ്ങുന്നത് സ്ഥിരമാണ്. അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് പലരും ഇതിൽ ജാഗ്രത പാലിക്കുക. എന്നാൽ ഇത്തരം പ്രവണത, മലയാളി സമൂഹത്തിനു മുഴുവനായും ദുഷ്‌പേര് നൽകുകയാണ്. പലയിടങ്ങളിലും മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ ആയ ഡ്രൈവർമാരോട് മുൻവിധിയോടെ പെരുമാറാൻ ഗാർഡ നിര്ബന്ധിതരാവുന്നുണ്ട്.

മുൻപ് അമിത വേഗതയിൽ കാർ ഓടിക്കുകയും അപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്‌ത സംഭവത്തിൽ മലയാളിയായ യുവാവിന് എട്ട് വർഷത്തെ ശിക്ഷ ലഭിച്ചിരുന്നു. റോഡ് നിയമങ്ങൾ കർശനമായ രാജ്യത്ത് ഇത്തരത്തിൽ മലയാളി സമൂഹത്തിനിടയിൽ കാണപ്പെടുന്ന സാമൂഹ്യവിരുദ്ധ പ്രവണത ഏറെ അപലപനീയം ആണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7