gnn24x7

ഫോർ ഡേ വർക്കിംഗ്‌ വീക്ക്‌ ആവശ്യവുമായി സർക്കാർ ജീവനക്കാർ

0
706
gnn24x7

ഹയർ സിവിൽ ആൻഡ് പബ്ലിക് സെർവന്റ്‌സ് അസോസിയേഷൻ (എഎച്ച്‌സിപിഎസ്) സർക്കാർ വകുപ്പുകളിലെ ജീവനക്കാരെ ഫോർ ഡേ വർക്കിംഗ്‌ വീക്കിലേക്ക് മാറ്റണമെന്ന് ആവശ്യം അറിയിച്ചു.AHCPS വാർഷിക ഡെലിഗേറ്റ് കോൺഫറൻസിനായി ഡബ്ലിനിൽ യോഗം ചേരുകയും, ഷോർട്ട് വർക്കിംഗ്‌ വീക്ക്‌ ആവശ്യപ്പെടുന്ന രണ്ട് പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു.

ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയന്റെ ഫോർ ഡേ വർക്കിംഗ്‌ വീക്ക് കാമ്പെയ്‌നിനെ പിന്തുണയ്ക്കാനും എല്ലാ സർക്കാർ വകുപ്പുകളിലും ഓഫീസുകളിലും ‘വർക്ക് കണ്ടൻസിങ് പ്രോഗ്രാമുകൾ’ അവതരിപ്പിക്കാനും പ്രതിനിധികൾ തങ്ങളുടെ യൂണിയനോട് ആവശ്യപ്പെട്ടു.ഫോർ ഡേ വീക്ക് അയർലൻഡ് കാമ്പെയ്‌ൻ നിശ്ചയിച്ചിട്ടുള്ള തത്ത്വങ്ങൾ ഔദ്യോഗികമായി സൈൻ അപ്പ് ചെയ്യാനും ഗ്രൂപ്പിൽ ഔദ്യോഗികമായി ചേരാനും മറ്റൊരു പ്രമേയം AHCPS-നോട് ആവശ്യപ്പെട്ടു.

പൊതുമേഖലയ്‌ക്കായി ഫോർ ഡേ വർക്കിംഗ്‌ വീക്ക്‌ അവതരിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് വകുപ്പിന് അഭിപ്രായമില്ലെന്ന് പബ്ലിക് എക്‌സ്‌പെൻഡിച്ചർ, എൻ‌ഡി‌പി ഡെലിവറി ആൻഡ് റിഫോം വകുപ്പിന്റെ വക്താവ് പറഞ്ഞു. വാണിജ്യ, വാണിജ്യേതര സർക്കാർ മേഖലയിലെ 50 ശാഖകളിലായി AHCPS-ന്റെ 3,600 അംഗങ്ങളെ പ്രതിനിധീകരിച്ച് മറ്റ് നിരവധി പ്രമേയങ്ങളും പ്രതിനിധികൾ പാസാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7