ഡബ്ലിൻ: Transition year ചെയ്യുന്ന കുട്ടികളുടെ നേതൃത്വത്തിൽ Artificial intelligence and Climate Change എന്ന വിഷയത്തിൽ സെമിനാറും. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഡബ്ലിനിൽ നടത്തുന്നു. പെഡൽസ് അയർലൻഡ് എന്ന സംഘടനയാണ് കുട്ടികൾക്ക് വേണ്ടി വേദിയൊരുക്കുന്നത്.
നവംബര്‍ 25 ആം തീയതി ശനിയാഴ്ച ഡബ്ലിനിൽ, പാല്‍മെര്‍സ്ടൗണിലെ സെയിന്റ് ലോര്‍ക്കന്‍സ് ബോയ്സ് സ്‌കൂള്‍ ഹാളിലാണ് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ നീണ്ടു നില്‍ക്കുന്ന പരിപാടി നടക്കുന്നത്.
Dr. Deepak P – (Asso. Professor Queens University Belfast) – Artificial intelligence and Society എന്ന വിഷയത്തിൽ സെമിനാർ നയിക്കും.
Dr. Sithara – (Assi. Professor Dublin City University)
Impact of addictive manufacturing on sustainability 3D printing. എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതിനൊപ്പം 3D printing പരിചയപ്പെടാനും പരീക്ഷിക്കാനും കുട്ടികൾക്ക് അവസരം ഉണ്ടാകും.
കാലാവസ്ഥ വ്യതിയാനത്തെ പറ്റിയുള്ള പാട്ടുകളും എക്സിബിഷനും ഉണ്ടായിരിക്കുന്നതാണ്.
ഈ പരിപാടിയിലേക്ക് താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സെമിനാറിലും എക്സിബിഷനിലും പങ്കെടുക്കാൻ പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. അപൂർവമായി കിട്ടുന്ന ഇത്തരം അവസരങ്ങൾ മാതാപിതാക്കളും കുട്ടികളും ഉപകാരപ്പെടുത്തണം എന്ന് പെടൽസ് അയർലൻഡ് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വിളിക്കുക 0894052681.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































