ബാബെറ്റ് കൊടുങ്കാറ്റ് രാജ്യത്തുടനീളം സ്വാധീനം ചെലുത്താൻ പോകുന്നതിനാൽ അഞ്ച് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് റെയിൻ അലേർട്ട്മ പ്രാബല്യത്തിൽ വന്നു. വെക്സ്ഫോർഡിലെയും വിക്ലോവിലെയും യെല്ലോ അല്ലെർട്ടുകൾ, ഓറഞ്ച് അലെർട്ടായി മാറ്റി. രാത്രി 8 മണി വരെ പ്രാബല്യത്തിൽ വരും. വാട്ടർഫോർഡിനുള്ള മുന്നറിയിപ്പ് വൈകുന്നേരം 4 മണി വരെ നീട്ടിയിട്ടുണ്ട്, കോർക്ക്, കെറി എന്നിവയ്ക്കുള്ള മുന്നറിയിപ്പ് നിലവിലുണ്ട്.
കനത്ത മഴയും കിഴക്ക് മുതൽ തെക്ക് കിഴക്ക് വരെ വീശിയടിക്കുന്ന കാറ്റും പ്രാദേശികമായ വെള്ളപ്പൊക്കത്തിനും ഡ്രൈവിംഗ് ബുദ്ധിമുട്ടുകൾക്കും ഉയർന്ന വേലിയേറ്റത്തിനും കാരണമാകുമെന്ന് മെറ്റ് ഐറിയൻ പറഞ്ഞു. സിറ്റി കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ന് കോർക്കിലുടനീളം 50 ഓളം സ്ഥലങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തിൽ ഭൂരിഭാഗവും റോഡുകളെ ബാധിച്ചിട്ടുണ്ടെങ്കിലും ചില നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കൗൺസിൽ അറിയിച്ചു. ഇന്ന് ഉച്ചഭക്ഷണ സമയം വരെ കനത്ത മഴ തുടരുമെങ്കിലും പിന്നീട് ശമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ലെയർ, ലിമെറിക്ക്, ടിപ്പററി, Connacht എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും കിഴക്കൻ കാറ്റിനും സാധ്യതയുള്ളതിനാൽ, വൈകുന്നേരം 6 മണി വരെ യെല്ലോ മഴ അലേർട്ട് നിലവിലുണ്ട്. നാളെ ഉച്ചവരെ Antrim, Armagh, Down എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്, കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S







































