gnn24x7

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

0
81
gnn24x7

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ സാൻജോ സുനിൽ എന്ന യുവാവിനെ കഴിഞ്ഞ മാസമാണ് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. നഴ്‌സായ ഭാര്യ ലിഷ്മ ഫിലിപ്പിനൊപ്പം ഡബ്ലിൻ ഫിൻഗ്ലാസിലെ ചാൾസ് ടൗണിൽ താമസിച്ചു വരികയായിരുന്നു സാൻജോ. കർണാടകയിലെ മംഗലാപുരത്തുള്ള മലയാളി കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ബാത്‌റൂമിലെ സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതു തന്നെയാണ് കുടുംബത്തിന്റെ സംശയം വർധിപ്പിക്കുന്നത്. സാമാന്യം ഉയരമുള്ള ഒരാള്‍ക്ക് ബാത്‌റൂമിലെ ടവ്വലും മറ്റും ഉണങ്ങാന്‍ ഉപയോഗിക്കുന്ന കഴുത്തൊപ്പം മാത്രം ഉയരമുള്ള ഒരു സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ തൂങ്ങി മരിക്കാനാകുമോ എന്നാണ് കുടുംബം ചൂടിക്കാണിക്കുന്നത്.

https://www.facebook.com/share/1FFjRvjoou/?mibextid=wwXIfr

സംഭവം ദിവസം തങ്ങൾ തമ്മിൽ വഴക്ക് ഉണ്ടായതായും, ശേഷം താൻ കടയില്‍ പോയി വന്നപ്പോള്‍ കണ്ടത് സാന്‍ജോ റേഡിയേറ്ററില്‍ തൂങ്ങി കാല്‍മുട്ടില്‍ ഊന്നി നില്‍ക്കുന്ന കാഴ്ചയാണ് എന്നതാണ് ഭാര്യ ലീഷ്മ നല്‍കിയ വിശദീകരണം. ഈ മൊഴി തീർത്തും വിശ്വസനീയമല്ലെന്നാണ് സാന്‍ജോവിന്റെ കുടുംബം ആരോപിക്കുന്നത്.

https://www.facebook.com/share/v/1EfLaLUWPo/?mibextid=wwXIfr

സംഭവസ്ഥലത്തേക്ക് എമർജൻസി സർവീസ് എത്തുന്നതിനു മുൻപ് തന്നെ ലീഷ്മ സാന്‍ജോയുടെ കഴുത്തിലെ കുരുക്കഴിച്ചു നിലത്തു കിടത്തി സിപിആര്‍ നല്‍കാന്‍ ശ്രമിച്ചതും സംശയം ഉളവാക്കുന്നതായും ആരോപണം ഉയരുന്നു. സംഭവത്തിൽ മറ്റൊരാളുടെ പങ്കും സംശയിക്കുന്നു. മരണം നടന്ന സ്ഥലത്ത് ആദ്യം എത്തിയവരില്‍ ആരോപണം നേരിടുന്ന ഈ വ്യക്തി എത്തിയതും കൊലപാതക ആരോപണതിന് ഊന്നൽ നൽകുന്നു. മരണം കൊലപാതകാമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തങ്ങളുടെ സംശയങ്ങൾ കൂടി അടിസ്ഥാനമാക്കി അന്വേഷണം വേണമെന്ന് സാൻജോയുടെ കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7