gnn24x7

ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി കൈലാസ് രാജ്പുത് അയർലണ്ടിൽ പിടിയിൽ

0
1137
gnn24x7

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായി കൈലാസ് രാജ്പുത് അയർലണ്ടിൽ പിടിയിൽ. ‘ഡീ കമ്പനി’ അംഗമായ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനാണ് കൈലാസ് രാജ്പുത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചുള്ള യാത്രക്കിടെ ഇന്‍റർപോളാണ് പിടികൂടിയത്.

മുംബൈയിലും ഡൽഹിയിലും രാജ്പുതിനെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. മുംബൈ പോലീസിന്റെ ആന്റി നാർക്കോട്ടിക് സെൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), ഇന്ത്യൻ കസ്റ്റംസ്, ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), ഡൽഹി പോലീസ് സ്പെഷ്യൽ സെൽ എന്നിവയുൾപ്പെടെ നിരവധി എൻഫോഴ്‌സ്‌മെന്റ് അധികാരികൾ തിരയുന്ന മയക്കുമരുന്ന് കടത്തുകാരനാണ് ഇയാൾ.

ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിന്റെ വലംകൈയാണ്. 2014ൽ രാജ്യം വിട്ട രാജ്പുത് യു.എ.ഇ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ രാജ്പുതിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7