അയർലണ്ടിൽ ഡേലൈറ്റ് സേവിംഗ് ടൈം ക്രമീകരണം മാർച്ച് 30ന് ആരംഭിക്കും. 2025-ലെ ഡേലൈറ്റ് സേവിംഗ് ടൈം (DST) രാജ്യങ്ങൾക്കിടയിൽ വ്യത്യാസപ്പെടുന്നു, വേനൽക്കാലം അടുക്കുമ്പോൾ ക്ലോക്ക് മുന്നോട്ടും ശൈത്യ കാലാവസ്ഥയാകുമ്പോൾ പിന്നോട്ടും ചലിപ്പിക്കുന്ന രീതിയാണിത്. യൂറോപ്പില്‍ വേനൽ സമയം മാര്‍ച്ച് 30 ന് പുലര്‍ച്ചെ ആരംഭിക്കും. മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം വരുന്നത്. പുലർച്ചെ 2:00 ന്, ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ മുന്നിലേക്ക് മാറ്റി 2:00 മണിയാക്കുന്നതോടുകൂടി സമയമാറ്റ പ്രക്രിയ പൂർത്തിയാവും.

ഊർജ സംരക്ഷണത്തിനായി ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മനിയിലും യുകെയിലും നടപ്പാക്കിയതിനെത്തുടർന്ന് 1916-യിലാണ് അയർലണ്ടിൽ ഡേലൈറ്റ് സേവിംഗ് ടൈം ആദ്യമായി അവതരിപ്പിച്ചത്. ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. മധ്യയൂറോപ്യൻ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാൻ ഈ സമയമാറ്റം സഹായകമാകും.

സമ്മറിൽ ജർമൻ സമയവും ഇൻഡ്യൻ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും ബ്രിട്ടൻ, അയർലണ്ട് തുടങ്ങിയ രാജ്യങ്ങൾ യൂറോപ്പിലാണെങ്കിലും ജർമൻ സമയവുമായി ഒരു മണിക്കൂർ പുറകിലോട്ടും ആയിരിക്കും. ഈ വർഷത്തെ വിന്റർ ടൈം, ഒക്ടോബർ 26 ഞായർ പുലർച്ചെ രണ്ട് മണിയ്ക്ക് ഒരു മണിക്കൂർ പിന്നോട്ട് വെച്ച് ക്രമീകരിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































