gnn24x7

അയർലണ്ടിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ വിദേശ യുദ്ധക്കപ്പലുകൾ നിരീക്ഷിച്ചതായി പ്രതിരോധ സേന അറിയിച്ചു

0
455
gnn24x7

അയർലണ്ട്: ഈ ആഴ്ച അയർലണ്ടിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇസെഡ്) പുറത്തും അകത്തും നിരവധി വിദേശ യുദ്ധക്കപ്പലുകൾ നിരീക്ഷിച്ചതായി പ്രതിരോധ സേന അറിയിച്ചു.

സമുദ്ര, പ്രതിരോധ, സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി, ഐറിഷ് എയർ കോർപ്‌സ് മാരിടൈം പട്രോൾ എയർക്രാഫ്റ്റും ഐറിഷ് നേവൽ സർവീസ് വെസലുകളും അയർലൻഡ് ദ്വീപിന് പുറത്തുള്ള അന്താരാഷ്ട്ര സമുദ്രത്തിൽ യുഎസ്, റഷ്യൻ, ഫ്രഞ്ച് കപ്പലുകൾ നിരീക്ഷിച്ചു. ഐറിഷ് EEZ ന് തെക്ക് കിഴക്കും പുറത്തും റോയൽ എയർഫോഴ്‌സ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ സാന്നിധ്യവും എയർ കോർപ്സ് നിരീക്ഷിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ജലത്തിലൂടെയുള്ള ഗതാഗതത്തിനുള്ള യുഎൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദ സീ (UNCLOS) നിയമങ്ങൾക്ക് അനുസൃതമായാണ് ഈ പ്രവർത്തനമെന്ന് പ്രതിരോധ സേന അറിയിച്ചു. “ഈ അന്താരാഷ്ട്ര നാവിക കപ്പലുകൾ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ (എഐഎസ്) പ്രക്ഷേപണം ചെയ്യുന്നു, കൂടാതെ ഐറിഷ് ടെറിട്ടോറിയൽ വാട്ടേഴ്‌സിന് പുറത്താണ്” എന്നും പ്രതിരോധ സേന ചൂണ്ടക്കാട്ടി.

അയർലൻണ്ട് തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ് ടെറിട്ടോറിയൽ ജലം. കൂടാതെ UNCLOS പ്രകാരം, എക്സ്ക്ലൂസീവ് ഇക്കണോമിക് സോണുകൾക്ക് അകത്തും പുറത്തും കടലിൽ യുദ്ധക്കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here