gnn24x7

അയർലണ്ടിലേക്ക് Spouse Visa ലഭിക്കാൻ കാലതാമസം; പ്രശ്നപരിഹാരത്തിനായി മേയർ ബേബി പെരേപാടൻ ജസ്റ്റിസ് മിനിസ്റ്റേഴ്സിനെ കാണുന്നു

0
1201
gnn24x7

അയർലണ്ടിൽ വന്നതിനുശേഷം ഫാമിലിയെ നാട്ടിൽ നിന്നും കൊണ്ടുവരാനായി കാത്തിരിക്കുന്ന ധാരാളം ആളുകളുണ്ട് . വാർഷിക വരുമാനം 30,000 യൂറോക്കു മുകളിലുള്ളവർക്കാണ് ഫാമിലിയെ കൊണ്ടുവരാൻ സാധിക്കുക. എന്നാൽ ആവശ്യമായ വാർഷിക വരുമാനം ഉണ്ടായിട്ടും വിസയ്ക്ക് അപേക്ഷിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തവർ നിരവധിയാണ്. ഡൽഹിയിലുള്ള ഐറിഷ് എംബസിയിൽ വിസയ്ക്ക് അപേക്ഷിച്ചു കുട്ടികളെയും കുടുംബത്തെയും കൂടെ കൂട്ടാൻ കാത്തിരിക്കുന്ന നിരവധി മലയാളികൾ അയർലണ്ടിലുണ്ട്.

ഈ പ്രശ്നത്തിന് പരിഹാരം തേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡബ്ലിൻ സൗത്ത് കൗണ്ടി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ Jim O’Callaghan T D(Justice Minister),Colm Brophy T D(Junior Justice Minister ) എന്നിവരുമായി കൂടികാഴ്ച നടത്തും. ഐറിഷ് എംബസിയിൽ അപേക്ഷിച്ചിരിക്കുന്ന അപേക്ഷകരുടെ പേരും,IRL നമ്പറും, പാസ്പോർട്ട് നമ്പറും താഴെ കാണുന്ന മെയിലിലേക്ക് എത്രയും വേഗം അറിയിക്കുക. അതോടൊപ്പം ഈ വിവരം മറ്റുള്ളവരിലേക്കും എത്തിക്കുക.

നിങ്ങളുടെ വിവരങ്ങൾ അറിയിക്കേണ്ട ഇമെയിൽ വിലാസം bpereppadan@cllrs.sdublincoco.ie

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7