ഈ വരുന്ന ശനിയാഴ്ച (21/06/2025) രാത്രി 6:30നുള്ള ദിവ്യബലിക്കു ശേഷം, ബിഷപ്പ് ഫിൻന്റന്‍ മോനാഹന്റെ നേതൃത്വത്തില്‍ എന്നീസ്സ് കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം (കോര്‍പ്പസ്സ് ക്രിസ്റ്റി) നടത്തപ്പെടുന്നു. ലോകത്ത് ഏറ്റവും അധികം അത്ഭുതങ്ങളും അടയാളങ്ങളും നടന്നിട്ടുള്ളത് ദിവ്യ കാരുണ്യ പ്രദക്ഷിണ സമയങ്ങളിലാണ് എന്നാണ് വിലയിരുത്തൽ. വളരെയേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും പ്രദക്ഷിണം പുനരാരംഭിച്ചിരിക്കുന്നത്.
എന്നീസ്സ് കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം ആരംഭിച്ച്, സ്റ്റേഷന്‍ റോഡിലൂടെ പോയതിനുശേഷം തിരിച്ച് കത്തീഡ്രലില്‍ എത്തുമ്പോള്‍ ദിവ്യ കാരുണ്യ ആശീര്‍വാദം നടത്തപ്പെടുന്നതാണ്. മുത്തുക്കുടകള്‍ അന്നേ ദിവസം കത്തീഡ്രലില്‍ ലഭ്യമാണ്. ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുട്ടികളേയും, എല്ലാ വിശ്വാസികളയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോയി, ഞാറക്കാട്ട് വേലി – Mobile : 0894186777
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb