HEALTH,HELP,PRIZE എന്ന മുദ്രാവാക്യവുമായി DMA അയർലണ്ട് പൂരത്തിനോട് അനുബന്ധിച്ച് നടത്തിയ ‘പൂരം വാക്കത്തോൺ 2025’ സമാപിച്ചു. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും106 മത്സരാർത്ഥികൾ പങ്കെടുത്ത വാക്കത്തോണിൽ എല്ലാവരും ചേർന്ന് 6500 കിലോമീറ്ററിന് മുകളിൽ ദൂരം പൂർത്തിയാക്കി.

വാക്കത്തോൺ വിജയികൾ:
ഒന്നാം സ്ഥാനം: ജോജോ ജോസ് (827.3 KM) Drogheda രണ്ടാം സ്ഥാനം: സിജോ ജോസ് (596KM), Letterkenny ,Donegal, മൂന്നാം സ്ഥാനം: സജേഷ് സുദർശനൻ (515.9KM), Blanchardstown, Dublin, നാലാം സ്ഥാനം: ഷീബ ജോസ് (463.3KM), അഞ്ചാം സ്ഥാനം: ജോബി ജോസഫ് (452.1 KM), ആറാം സ്ഥാനം: ജോബി വർഗീസ് (413.1)എന്നിവർ കരസ്ഥമാക്കി. വാക്കത്തോൺ രജിസ്ട്രേഷൻ ആയി ലഭിച്ച 1060 യൂറോ വയനാട് ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വച്ച് നൽകുന്നതിനായി ഉപയോഗിക്കും.






Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

