ഡബ്ലിന്‍ : ജീവിതച്ചെലവ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാൻ പെന്‍ഷന്‍കാര്‍ക്കും സോഷ്യല്‍ വെല്‍ഫെയര്‍ സ്വീകര്‍ത്താക്കള്‍ക്കും കഴിഞ്ഞ ക്രിസ്മസിന് നല്‍കിയ മാതൃകയില്‍ ഡബിള്‍ പേമെന്റാണ് നൽകുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. അടുത്ത ബജറ്റ് ദിനമെന്ന് കരുതുന്ന സെപ്തംബര്‍ 27ന് സ്‌കീം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 2023ലെ പ്രത്യേക ടാക്സ്, സ്പെന്റിംഗ് പാക്കേജ് ആയിട്ടാകും സ്‌കീം അവതരിപ്പിക്കുക. ഈ സ്‌കീമിനായി ഏതാണ്ട് 350 മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ചെലവിടുന്നത്.
കൂടുതല്‍ ആളുകളെ സഹായം ലഭിക്കുന്നതിനായി ക്രിസ്മസ് ബോണസ് പോലെ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ 12 മാസമായി ജോബ് സീക്കേഴ്സ് അലവന്‍സ് വാങ്ങുന്നവര്‍ക്കും ഈ ഡബിള്‍ പേമെന്റ് ലഭിക്കും. ഇതിന് പുറമേ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് എകസ്ട്രാ ഫ്യുവല്‍ അലവന്‍സ് പേയ്‌മെന്റുകളും എല്ലാ വീടുകള്‍ക്കും 200 യൂറോ വൈദ്യുതി ക്രെഡിറ്റും ഒറ്റത്തവണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ഇതിനായി സര്‍ക്കാരിന് ലഭ്യമാകുന്ന അധികച്ചെലവിന്റെ തുക ഇന്ന് സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റില്‍ പ്രസിദ്ധീകരിക്കും.







































