എഞ്ചിനീയറിംഗ് ഓപ്പറേറ്റീവുകളുടെ വർക്ക് ടു റൂൾ കാരണം ഈ ആഴ്ച ഡബ്ലിൻ ബസിന്റെ പ്രവർത്തനത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നതായും, ചില സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെന്നും ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മുതൽ നിലവിൽ വന്ന എഞ്ചിനീയറിംഗ് ഓപ്പറേറ്റീവുകളുടെ വർക്ക് ടു റൂൾ സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഡബ്ലിൻ ബസിന്റെ വക്താവ് പറഞ്ഞു. യൂണിയനും കമ്പനിയും തമ്മിലുള്ള ചർച്ച നാളെ നടക്കും. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിന് ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡും ഡബ്ലിൻ ബസും ക്ഷമ ചോദിച്ചു.

ശമ്പള തർക്കത്തെ തുടർന്ന് 190 എഞ്ചിനീയറിംഗ് ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ബസുകൾ വീണ്ടും സർവീസ് ആരംഭിക്കാൻ കഴിയാത്തതിനാലും, പകരം ബസുകൾ വൈകുന്നതിനാലും ചില അധിക റദ്ദാക്കലുകൾ ഉണ്ടാകും.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































