പ്രവാസി ജീവനക്കാർക്കായി ഏറ്റവും ചെലവേറിയ നഗരങ്ങൾ പരിശോധിക്കുന്ന ആഗോള സൂചികയിൽ ഡബ്ലിൻ ആദ്യ 50 നഗരങ്ങളുടെ പട്ടികയിൽ. Mercer ൻ്റെ 2024-ലെ ജീവിതച്ചെലവ് നഗര റാങ്കിംഗിൽ മിലാൻ, റോം, മാഡ്രിഡ് തുടങ്ങിയ നഗരങ്ങളെ മറികടന്നു ഡബ്ലിൻ 41-ാം സ്ഥാനത്തെത്തി. പൊതു ജീവിതച്ചെലവും വാടക വിലയും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് ഡബ്ലിനെ പട്ടികയിൽ ഉൾപെടുത്താൻ കാരണം. എന്നാൽ, ഡബ്ലിനിലെ ജീവിതച്ചെലവ് ഈ വർഷം താരതമ്യേന സ്ഥിരത പുലർത്തുന്നതായി മെർസറിലെ കരിയർ കൺസൾട്ടിംഗ് മേധാവി ഡാനി മാൻസെർഗ് പറഞ്ഞു.

പണപ്പെരുപ്പ സമ്മർദങ്ങൾ ലഘൂകരിച്ചതിനാൽ, ഡബ്ലിനിലും പടിഞ്ഞാറൻ യൂറോപ്പിന് അനുസൃതമായും പ്രവാസികളുടെ വാടക താമസ സൗകര്യങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിൽ വർധനവ് താരതമ്യേന കുറവായിരുന്നു,” അദ്ദേഹം പറഞ്ഞു. പ്രവാസികൾ അസൈൻമെൻ്റിൽ പോകാൻ തിരഞ്ഞെടുക്കുമ്പോൾ ഡബ്ലിൻ അവർക്ക് ആകർഷകമായ സ്ഥലമായി തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ റാങ്കിംഗിൽ ഹോങ്കോങ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സിംഗപ്പൂരും രണ്ടാം സ്ഥാനത്തെത്തി. സ്വിസ് നഗരങ്ങളായ സൂറിച്ച്, ജനീവ, ബാസൽ എന്നിവയാണ് ഏറ്റവും ചെലവേറിയ ആദ്യ അഞ്ച് നഗരങ്ങൾ. ന്യൂയോർക്ക് 7-ാം സ്ഥാനത്തും ലണ്ടൻ 8-ാം സ്ഥാനത്തും പാരീസ് 29-ാം സ്ഥാനത്തുമാണ്. പട്ടികയിൽ 87-ാം സ്ഥാനത്താണ് ബെൽഫാസ്റ്റ്. ലോകമെമ്പാടുമുള്ള 226 നഗരങ്ങൾ സൂചികയിൽ ഉൾപ്പെടുന്നു. ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ, വിനോദം എന്നിവയുൾപ്പെടെ ഓരോ സ്ഥലത്തും 200-ലധികം ഇനങ്ങളുടെ താരതമ്യ വില കണക്കാക്കുന്നു.നൈജീരിയയിലെ അബുജയാണ് സർവേയിൽ ഏറ്റവും പിന്നിൽ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































