ലിങ്ക്ഡ്ഇനിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികളെ ജോലിക്കെടുത്ത നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിന് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ പഠനത്തതിൽ 50 മെട്രോപൊളിറ്റൻ ഏരിയകളിൽ ഏറ്റവും ഉയർന്ന മുന്നേറ്റമാണ് ഡബ്ലിൻ കൈവരിച്ചിരിക്കുന്നത്. പ്രൊഫഷണൽ നെറ്റ്‌വർക്കിൻ്റെ വിശകലനത്തിൽ ഈ കാലയളവിൽ പോസിറ്റീവ് റിക്രൂട്ട്മെന്റ് കാണിക്കുന്ന ഏക യൂറോ സോൺ നഗരമാണ് ഡബ്ലിൻ.

ലിങ്ക്ഡ്ഇൻ ഹയറിംഗ് റേറ്റ് സ്റ്റഡിയിൽ ന്യൂയോർക്ക്, പാരീസ്, റോം തുടങ്ങിയ നഗരങ്ങളും ഉൾപ്പെട്ടിരുന്നു. 2024-ലെ തൊഴിൽ അന്വേഷകരുടെ പട്ടികയിൽ ആഗോളതലത്തിൽ അയർലൻഡ് ആറാം സ്ഥാനത്തതാണ്. ഹൈബ്രിഡ്, വിദൂര തൊഴിൽ അവസരങ്ങളിൽ അയർലൻഡ് മുന്നിലാണ്. ഇത്തരത്തിലുള്ള റോളുകളുടെ ലഭ്യതയിൽ യൂറോപ്പിൽ രണ്ടാം സ്ഥാനത്താണ്.

കഴിഞ്ഞ വർഷം, ഹൈബ്രിഡ് റോളുകൾ 12.5 ശതമാനം കുറഞ്ഞു, റിമോട്ട് പൊസിഷനുകൾ 14.8 ശതമാനം കുറഞ്ഞു, കമ്പനികൾ അവരുടെ തൊഴിൽ ശക്തി തന്ത്രങ്ങൾ ക്രമീകരിക്കുന്നതിനാൽ തൊഴിൽ വിപണിയിലെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































