ഡബ്ലിൻ: ലൂക്കാൻ N4 ന് സമീപമുള്ള ഹെർമിറ്റേജിന് ക്ലിനിക്കിന് സമീപം HGV ട്രക്ക് മറിഞ്ഞു . ട്രക്കിൽ യഥേഷ്ടം ലഗേജ്കളും ഉണ്ടായിരുന്നു. ഇതെ തുടർന്ന് പ്രധാന യാത്രാ പാത നിലവിൽ ഗതാഗതമില്ലാത്ത രീതിയിൽ മറ്റൊരു വഴിയിലൂടെ തിരിച്ചു വിട്ടു. ലൂക്കാനിലെ ഹെർമിറ്റേജ് ക്ലിനിക്കിന് പുറത്തുള്ള റൗണ്ട് എബൗട്ടിൽ N4 ന് സമീപം HGV മറിഞ്ഞാണ് ഗതാഗതം താറുമാറായത്.

ഡബ്ലിൻ ഫയർ ബ്രിഗേഡിൽ നിന്നുള്ള നിരവധി യൂണിറ്റുകൾ ഉടനെ സ്ഥലത്തെത്തി അടിയന്തിര പ്രവർത്തനം ആരംഭിച്ചു. തുടർന്ന് ജംഗ്ഷൻ 2 ലിഫെ വാലിയിലെ ഓഫ് റാമ്പ് നിലവിൽ അടച്ചിരിക്കുന്നു. ഗതാഗതം താറുമാറായതിൽ ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതവും മന്ദഗതിയിലാണെന്നും നിരവധി ബസ് റൂട്ടുകളും വഴിതിരിച്ചുവിട്ടതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗാർഡായും സംഭവസ്ഥലത്തുണ്ട്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
“ഗാർഡ N എൻ 4 സ്ലിപ്രോഡിൽ ഓൾഡ് ലൂക്കൻ റോഡിലേക്ക് ഹെർമിറ്റേജ് ക്ലിനിക്കിലെ എൻ 4 സ്ലിപ്രോഡിൽ ഒരു ട്രക്കും കാറും തമ്മിൽ റോഡപകടമുണ്ടായ സ്ഥലത്ത് 2020 സെപ്റ്റംബർ 23 ന് രാവിലെ 11.30 ന് സംഭവിച്ചു. റോഡ് അടച്ചിരിക്കുന്നു. പ്രാദേശിക വഴിതിരിച്ചുവിടലുകൾ. പരിക്കുകളൊന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടില്ല.” ഗർഡായി വക്താവ് വെളിപ്പെടുത്തി.