ജനപ്രിയ ബ്രാന്റായ Haagen-Dazs Duo Vanilla Crunch Collection ഐസ് ക്രീമിൽ അനധികൃത കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം കാരണം വില്പന തടഞ്ഞ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (FSAI). ബ്രാന്റിന്റെ ഒരു ബാച്ചിൽ കീടനാശിനി എഥിലീൻ ഓക്സൈഡിന്റെ പ്രതിപ്രവർത്തന ഉൽപ്പന്നമായ 2-ക്ലോറോഎഥനോൾ അടങ്ങിയതായി കണ്ടെത്തി. കീടനാശിനിയുടെ സാന്നിധ്യം കാരണം Dunnes Stores, Tesco, Supervalu തുടങ്ങിയവർ സ്റ്റോറുകളിൽ നിന്നും ഐസക്രീം പിൻവലിച്ചു.
എഥിലീൻ ഓക്സൈഡ് ഒരു കീടനാശിനിയാണ്. അത് ഉപയോഗിക്കാൻ അനുവദനീയമല്ല. EU-ന് പുറത്തുള്ള മറ്റ് രാജ്യങ്ങൾ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്. എങ്കിലും EU-ൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല. ഈ ഉൽപ്പന്നത്തിന്റെ ഉപഭോഗം ആരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കില്ലെങ്കിലും ഭക്ഷണത്തിൽ എഥിലീൻ ഓക്സൈഡിന്റെ ഉപയോഗം ദീർഘകാലത്തേക്ക് ഉണ്ടെങ്കിൽ അപകടസാധ്യത വർദ്ധിക്കും.
ഈ ബാച്ച് വിതരണം ചെയ്യുന്ന സ്റ്റോറുകളിൽ പോയിന്റ്-ഓഫ്-സെയിൽ റീകാൾ അറിയിപ്പുകൾ പ്രദർശിപ്പിക്കുമെന്ന് FSAI പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.Häagen-Dazs Duo Vanilla Crunch Collectionന്റെ നാല് പാക്കാണ് ബാധിത ബാച്ചിൽ ഉള്ളത്. 23/3/2023 ആണ് ഇവയുടെ best before date ആയി രേഖപ്പെടുത്തിയിരിക്കുന്നത്.







































