gnn24x7

പലിശ നിരക്ക് വർധനവിൽ ECB ഗവേണിംഗ് കൗൺസിൽ ഇന്ന് തീരുമാനമെടുക്കും

0
323
gnn24x7

നാണയപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പലിശനിരക്ക് വർധിപ്പിക്കുന്നത് തുടരണോ എന്ന് തീരുമാനിക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഗവേണിംഗ് കൗൺസിൽ ഇന്ന് ഫ്രാങ്ക്ഫർട്ടിൽ യോഗം ചേരും.കഴിഞ്ഞ വർഷം ജൂലൈ മുതൽ, തുടർച്ചയായ ഒമ്പത് തവണ ബാങ്ക് നിരക്ക് വർദ്ധിപ്പിച്ചു. നിരക്ക് വർദ്ധന ആരംഭിച്ചതുമുതൽ ECB പലിശനിരക്ക് നാല് ശതമാനത്തിലധികം പോയിന്റ് ഉയർത്തി.

BOOK YOUR TICKETS NOW : https://www.eventblitz.ie/

കഴിഞ്ഞ ഒക്‌ടോബറിൽ പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ശേഷം പകുതിയായി കുറഞ്ഞു. ഓഗസ്റ്റിൽ ഇത് 5.3% ആയി കണക്കാക്കപ്പെടുന്നു. അയർലൻഡ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ, എണ്ണവില ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം പണപ്പെരുപ്പം നേരിയ തോതിൽ ഉയർന്നു. ഈ ആഴ്ച ആദ്യം, മന്ദഗതിയിലുള്ള ജർമ്മൻ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കി യൂറോപ്യൻ കമ്മീഷൻ യൂറോ മേഖലയുടെ വളർച്ചാ പ്രവചനങ്ങൾ താഴ്ത്തി. ഈ വർഷം യൂറോ മേഖലയിലെ പണപ്പെരുപ്പം ശരാശരി 5.6% ആയി കുറയുമെന്നും ഇത് പ്രവചിക്കുന്നു.വളർച്ചയ്ക്കും പണപ്പെരുപ്പത്തിനുമുള്ള പ്രവചനങ്ങളും ECB ഇന്ന് അപ്ഡേറ്റ് ചെയ്യും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7