gnn24x7

ECB പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും

0
307
gnn24x7

യൂറോപ്യൻ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച പലിശനിരക്കുകൾ സ്ഥിരമായി നിലനിർത്തി. ബാങ്കിന്റെ പ്രധാന പലിശ നിരക്ക് 4%-ൽ തുടരും. പണപ്പെരുപ്പം ലക്ഷ്യത്തിലെത്തിക്കുന്നതു വരെ നിരക്കുകൾ ഉയർന്ന നിലയിൽ നിലനിർത്തുമെന്ന് അറിയിച്ചു. സെൻട്രൽ ബാങ്ക് അതിന്റെ ബെഞ്ച്മാർക്ക് ഡെപ്പോസിറ്റ് ഫെസിലിറ്റി സെപ്റ്റംബറിൽ 4% ആയി ഉയർത്തിയതിന് ശേഷം തുടർച്ചയായ മൂന്നാമത്തെ മീറ്റിംഗിലാണ് നിരക്ക് മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചത്. അടിസ്ഥാന പണപ്പെരുപ്പത്തിൽ ഇടിവ് തുടരുകയാണെന്നും ബാങ്ക് പറഞ്ഞു.

സെൻട്രൽ ബാങ്ക് മന്ദഗതിയിലുള്ള യൂറോ ഏരിയ സമ്പദ്‌വ്യവസ്ഥയെയും ദുർബലമായ സാമ്പത്തിക സ്ഥിരതയെയും അഭിമുഖീകരിക്കുന്നതായി ESB പ്രസിഡന്റ്‌ Christine Lagarde പറഞ്ഞു. എന്നാൽ പണപ്പെരുപ്പം നിലവിലെ 2.9% ൽ നിന്ന് 2% ആക്കുന്നതിനും പലിശ നിരക്കുകൾ കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അവർ പറഞ്ഞു. ഏതെങ്കിലും പ്രത്യേക പിന്തുടരുന്നില്ല എന്നും, ആവശ്യാനുസരണം പലിശ നിരക്കുകൾ ക്രമീകരിക്കാനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണെന്നും Lagarde അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7