gnn24x7

അയർലണ്ട് കേരള പ്രവാസി കോൺഗ്രസ്‌ എം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പാർട്ടി ജന്മദിനാഘോഷവും ഒക്ടോബർ 9 ന് ഡബ്ലിനിൽ

0
243
gnn24x7

ഡബ്ലിൻ :കേരള കോൺഗ്രസ്‌ പാർട്ടിയുടെ അൻപത്തി ഏഴാം ജന്മദിനവും,അയർലണ്ട് ഘടകത്തിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഡബ്ലിനിലെ ലൂക്കനിൽ മാത്യൂസ് ചേലക്കലിന്റെ വസതിയിൽ,ഒക്ടോബർ 9 ശനിയാഴ്ച രാവിലെ 11 ന് നടക്കും.

പാർട്ടി ചെയർമാൻ ജോസ് കെ മാണി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഗവ.ചീഫ് വിപ്പ്‌ ഡോ.എൻ ജയരാജ്‌, തോമസ് ചാഴികാടൻ എം പി,എം എൽ എ മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ എന്നിവർ ഫോണിൽ ആശംസകൾ നേരുമെന്ന് സെക്രട്ടറി
ബിജു പള്ളിക്കര അറിയിച്ചു.

വിവരങ്ങൾക്ക് :
രാജു കുന്നക്കാട്ട് :0863346861

ജോർജ് കുര്യൻ (മൊനാഘൻ )
087 685 9279

ജോൺ സൈമൺ :
089 418 6309

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here