സേവനരംഗത്ത് കൂടുതൽ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി സിവിൽ സർവീസ് ജോലികൾക്ക് അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. കുടിയേറ്റ പശ്ചാത്തലത്തിൽ വിശേഷത്ത് നിന്നെത്തുന്ന കൂടുതൽ പേർക്ക് സിവിൽ സർവീസിൽ അവസരം ലഭിക്കാൻ ഇതിലൂടെ സാധിക്കും. സ്റ്റാമ്പ് 4 വിസയുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വകുപ്പുകളിൽ സിവിൽ സർവീസ് റോളുകളിൽ ജോലി ചെയ്യാനാകും.
സ്റ്റാമ്പ് 4 മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഒരു നിശ്ചിത തീയതി വരെ അയർലണ്ടിൽ തുടരാനും അവരെ ജോലിയിൽ പ്രവേശിക്കാനും അനുവദിക്കുന്നു. 2022-ൽ അയർലണ്ടിലെ താമസക്കാർക്ക് 20,000-ലധികം സ്റ്റാമ്പ് 4 വിസകൾ നൽകി. Department of Public Expenditure, NDP Delivery and Reform and the Public Appointments Service എന്നിവ ചേർന്നാണ് ഈ സംരംഭം വികസിപ്പിച്ചിരിക്കുന്നത്.
“വർദ്ധിച്ചുവരുന്ന ജനസംഖ്യയ്‌ക്ക് ഉയർന്ന നിലവാരമുള്ള പൊതുസേവനങ്ങൾ തുടർന്നും നൽകുന്നതിന് വിവിധ മേഖലകളിലുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് സിവിൽ സർവീസിനുള്ളിൽ ആവശ്യമാണ് ”- Minister for Public Expenditure, NDP Delivery and Reform, Paschal Donohoe പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































