അയർലണ്ടിൽആരോഗ്യ പ്രവർത്തകർക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കി HSE റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കും. എന്നാൽ ഈ അവസരം വ്യാജ ഏജന്റുമാരും കളം നിറയും. വിസിറ്റിംഗ് വിസയിൽ അയർലണ്ടിൽ എത്തിയ ശേഷം ജോലി എന്ന മോഹന വാഗ്ദാനം ആണ് ഇവർ നൽകുന്നത്. ആരോഗ്യ മേഖലയിൽ മാത്രമല്ല പല തൊഴിലിടങ്ങളിലും ഇത്തരം ജോലി നൽകാമെന്ന് അവകാശപ്പെട്ട് ലക്ഷങ്ങളാനണ് ഏജന്റുമാർ തട്ടുന്നത്. ഒപ്പം വ്യാജ ഓഫർ ലെറ്റർ നൽകി ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന സംഘവും സജീവമാണ്.

നഴ്സിംഗ് ഉദ്യോഗാർഥികളെ വിസിറ്റിംഗ് വിസയിൽ അയർലണ്ടിൽ എത്തിച്ച ജോലിക്കായി അപറ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതിക്കുന്ന രീതിയാണ് പൊതുവെ തട്ടിപ്പുക്കാർ ചെയ്യുന്നത്. നിയമപരമായി അത്തരം വ്യവസ്ഥകൾ നിലനിൽക്കുന്നതല്ല. മറ്റൊന്ന്, വ്യാജ ഓഫർ ലെറ്ററിൽ ഉദ്യോഗർത്ഥികളെ അയർലണ്ടിൽ എത്തിക്കുന്നു. HSE റിക്രൂട്ട്മെന്റ് ബാൻ മാറിയ സാഹചര്യത്തിൽ ടൂറിസ്റ്റ് വിസയിയിലും, വ്യാജ ഓഫർ ലെറ്ററിലും ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർഥികളെ സമീപിക്കാൻ സാധ്യതയുണ്ട്. അത്തരം തട്ടിപ്പ് സംഘങ്ങളെ തിരിച്ചറിയുക.

അയർലണ്ടിൽ എത്തി മാസങ്ങളോളം ജോലിയില്ലാതെ അലഞ്ഞു നടന്നു ഒടുവിൽ നാട്ടിലേക്ക് മടങ്ങിയ നിരവധി പേരാണുള്ളത്. പണം നഷ്ടപ്പെടുന്നതിന് പുറമെ ഈ തട്ടിപ്പ് ഓരോരുത്തർക്കും ഉണ്ടാക്കുന്ന നിയമ കുരുക്കുകളും ഏറെയാണ്. ഇത്തരത്തിൽ എത്തി ജോലിക്കായി ശ്രമിക്കുമ്പോൾ പിടിയിലാക്കുന്നവർക്ക് പിന്നീട് ഒരിക്കലും അയർലണ്ടിൽ നിയമപരമായി ജോലിക്ക് അപേക്ഷിക്കാൻ പോലും സാധിക്കില്ല. അറിയാതെ ചതിയിൽ പെടുന്നവരും, ഇത്തരം അപകട സാധ്യതകൾ മനസ്സിലാക്കിയ ശേഷവും തട്ടിപ്പിന്റെ ഭാഗമാകുന്നവരും നിരവധിയാണ്. ഇത്തരം വ്യാജ ജോലി വാഗ്ദാനങ്ങളിൽ ജാഗ്രത പുലർത്തുക.
അയർലണ്ടിൽ ജോലി നോക്കുന്ന അപേക്ഷകൾ ഉറപ്പായും അംഗീകൃത ഏജന്റുമാരെ മാത്രം സമീപിക്കുക. അയർലണ്ടിലെ നിങ്ങളുടെ പരിചയക്കാരോടും മറ്റ് സീനിയേഴ്‌സി നോടും അഭിപ്രായം തേടുക. നിയമപരമായ മാർഗങ്ങളിൽ കൂടി മാത്രം വിസയ്ക്കായി ശ്രമിക്കുക. ഒരു കാരണവശാലും അയർലണ്ട് വിസയ്ക്കായി കുറുക്കുവഴികൾ ചിന്തിക്കാതിരിക്കുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb









































