gnn24x7

ഫാമിലി റീ യൂണിഫിക്കേഷൻ പോളിസി; ആയിരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് MNI യുടെ ഇടപെടൽ, കൃതജ്ഞതയോടെ ഐറിഷ് പ്രവാസി സമൂഹം

0
3151
gnn24x7

അയർലണ്ടിൽ ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ്, ഇൻട്രാ കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉടമകൾക്ക് പങ്കാളികൾക്കുള്ള ഫാമിലി റീയൂണിഫിക്കേഷൻ പോളിസിയിലെ പുതിയ ഭേദഗത്തികൾ ഇന്ന് (ജൂലൈ 15) മുതൽ പ്രാബാല്യത്തിൽ വരും.MNI യുടെ ഈ കഴിഞ്ഞ നാളുകളുടെ പ്രയത്ന ഫലമായി ഫാമിലി റീ-യൂണിഫിക്കേഷൻ പ്രാബാല്യത്തിൽ വരുന്നതിനോടൊപ്പം, ജനുവരി 2025 തൊട്ട് അയർലണ്ടിൽ HCA ആയി ജോലി ചെയ്യുന്ന എല്ലാവർക്കും ഫാമിലിയെ കൊണ്ട് വരാൻ വേണ്ട അടിസ്ഥാന വരുമാനം ആയ €30000 എന്ന നിരക്കിൽ സാലറി വർധിപ്പിക്കാൻ ഗവർൺമെൻറ് തലത്തിൽ ധാരണയായി.സ്റ്റാമ്പ് 3-ന് പകരം സ്റ്റാമ്പ് 1G അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു .

സ്റ്റാമ്പ് 1G വിസ ടമയ്ക്ക് സ്വന്തമായി പ്രത്യേക തൊഴിൽ പെർമിറ്റ് നേടേണ്ട ആവശ്യമില്ല. ആഗ്രഹിക്കുന്ന ഏതൊരു തൊഴിൽ ഏറ്റെടുക്കാൻ ഇവരെ അനുവദിക്കും. ഈ പ്രഖ്യാപനത്തിന് പുറമേ, ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഹോൾഡർമാരുടെ പങ്കാളികളും, നിലവിൽ സ്റ്റാമ്പ് 3-ൽ ഉള്ള ഹോസ്റ്റിംഗ് കരാറിലെ ഗവേഷകരും ഇപ്പോൾ സ്റ്റാമ്പ് 1G-ന് അർഹരാണ്. രാജ്യത്ത് ഇതിനകം നിയമപരമായി താമസിക്കുന്നവരും ‘സ്റ്റാമ്പ് 3’ അനുമതി കൈവശമുള്ളവരുമായ യോഗ്യരായ പങ്കാളികൾക്ക് ഈ ആനുകൂല്യം ലഭ്യമാകും.

ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ഏറെ നാളായുള്ള ആവശ്യം അക്ഷീണ പരിശ്രമത്തിലൂടെ നേടിയെടുത്തത് MNI യുടെ ഇടപെടലിലൂടെ മാത്രമാണ്. ഫാമിലി വിസ മാനദണ്ഡങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ ഐറിഷ് പാർലമെന്റിന്റെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ഈ പ്രശ്നം ഭരണതലത്തിൽ ചർച്ച ചെയ്യുന്നതിന് വഴിയൊരുക്കി.

2020ൽ സ്ഥാപിതമായ കാലം മുതൽ അയർലൻഡിലെ പ്രവാസി നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനായി യാതൊരു ലാഭ്യേച്ഛയും കൂടാതെ പ്രവർത്തിച്ചു വരികയാണ് MNI. ഐറിഷ് സർക്കാർ, ആരോഗ്യ വകുപ്പ്, നേഴ്‌സുമാർ, വിവിധ പ്രവാസി സംഘടനകൾ തുടങ്ങിയവർ MNI യുടെ പ്രവർത്തനങ്ങളെ ഏറെ പ്രതീക്ഷയോടാണ് ഉറ്റുനോക്കുന്നത്. അടുത്തിടെ കോർക്കിൽ ഇന്ത്യൻ നഴ്സുമാർ നേരിട്ട വംശീയ അതിക്ഷേപം, വിസ തട്ടിപ്പിനിരായ ഇന്ത്യൻ നഴ്സുമാരുടെ വിസ ബാൻ നീക്കം ചെയ്യുന്നത് ഉൾപ്പെടെ അയലന്റിൽ പ്രവാസി നേഴ്സിങ് സമൂഹം നേരിടുന്ന നിരവധി വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം MNI യുടെ സമയോചിതമായ ഇടപെടലിലൂടെ സാധ്യമായിരുന്നു. ഫാമിലി റീ യൂണിഫിക്കേഷൻ നടത്തിയെടുക്കാൻ നടപ്പിലാക്കാൻ പരിശ്രമിച്ച MNIയുടെ ഓരോ ഭാരവാഹികളോടും ഐറിസ് നഴ്സിംഗ് സമൂഹം ഏറെ കടപ്പെട്ടിരിക്കുകയാണ്.

gnn24x7