ഡബ്ലിൻ സിറ്റി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി ഒരു മലയാളി. Finglas മലയാളികൾക്ക് ഏറെ സുപരിചിതനായ ഫെൽജിൻ ജോസാണ് Green Party സ്ഥാനാർഥി. CABRA-GLASNEVIN നെയാണ് ഫെൽജിൻ പ്രതിനിധീകരിക്കുന്നത്.


Finglas നിവാസികളായ ജോയ് – കൊച്ചിറാണി ദാമ്പതികളുടെ രണ്ടാമത്തെ മകനാണ് ഫെൽജിൻ. DCU വിൽ ഭൗതികശാസ്ത്ര ഗവേഷക വിദ്യാർത്ഥിയും, പരിസ്ഥിതി പ്രവർത്തകനും കൂടിയാണ്.ഗതാഗതം, പാർപ്പിടം, സമത്വം തുടങ്ങിയ ഡബ്ലിന്റെ അടിസ്ഥാന വിഷയങ്ങളിലെ വികസനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb