gnn24x7

മയോയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ലിസി സാജുവിന്റ സംസ്കാരം ഓഗസ്റ്റ് 18ന്; പൊതുദർശനം ഇന്ന്

0
655
gnn24x7

മയോയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ലിസി സാജുവിന്റെ സംസ്കാരം ഓഗസ്റ്റ് 18, ഞായറാഴ്ച നടക്കും. St. Mary’s College Chapel, Rathmines, ഡബ്ലിനിൽ ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഓഗസ്റ്റ് 17, ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ Crumlin Funeral Home (Brian McElroys), St. Agnes Road, Crumlin Village, ഡബ്ലിനിൽ പൊതുദർശനവുമുണ്ടാകും.

ഓഗസ്റ്റ് 8ന് മയോയിൽ ഉണ്ടായ വാഹനാപകടത്തിലാണ് ലിസി സാജു മരണപ്പെട്ടത്. N59 റോഡിൽ ന്യൂപോർട്ടിനും മുൾറാനിക്കുമിടയിൽ ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കുഴ സ്വദേശിനിയായ ലിസി സാജു റോസ് കോമൺ ഹോസ്‌പിറ്റലിൽ ഏറെ നാളായി നേഴ്സ് ആയി ജോലി നോക്കുകയായിരുന്നു. കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് ലിസിയുടെ കുടുംബം താമസിക്കുന്നത്. ഭർത്താവ്: സജു വർഗീസ്, മകൻ: എഡ്വിൻ, മകൾ: ദിവ്യ, മരുമകൾ: രാഖി

വിവരങ്ങൾക്ക്: 0899534023, 0876706755

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7