യാത്രക്കാരൻ ക്യാബിൻ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയതിനെ തുടർന്ന് എയർ ലിംഗസ് ഫ്ലൈറ്റ് Shannon എയർപോർട്ടിൽ തിരിച്ചിറക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ന് ഷാനണിൽ നിന്ന് യുഎസിലെ ബോസ്റ്റണിലേക്ക് പുറപ്പെട്ട എയർ ലിംഗസ് ഫ്ലൈറ്റ് EI-135 ആണ് തിരിച്ചിറക്കിയത്. 50 വയസ്സ് പ്രായമുള്ള യാത്രക്കാരൻ മദ്യലഹരിയിലായിരുന്നു. പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് വടക്കൻ അറ്റ്ലാന്റിക്കിന് മുകളിലൂടെ തിരിയാനും ഷാനൺ എയർപോർട്ടിലേക്ക് മടങ്ങാനും നിർബന്ധിതരായി.

വിമാന ജീവനക്കാർ എയർലൈനിന്റെ ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെട്ടു. അവിടെയുള്ള ജീവനക്കാർ ഷാനനിലെ പ്രാദേശിക ഗാർഡയെ അറിയിക്കുകയും വിമാനത്താവളത്തിലേക്ക് മടങ്ങാനും നിർദ്ദേശിച്ചു. ഷാനൻ എയർപോർട്ടിലെ അധികൃതർക്കും ജാഗ്രതാ നിർദേശം നൽകി. ഫ്ലൈറ്റ് ക്രൂ എയർ ട്രാഫിക് കൺട്രോളറുമായി ബന്ധപ്പെടുകയും ഷാനനിലേക്ക് തിരിയാനും മടങ്ങാനും അനുമതി അഭ്യർത്ഥിച്ചു.വൈകുന്നേരം 5.36 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
പോലീസ് സർവീസിലെയും ഗാർഡായിയിലെയും അംഗങ്ങൾ വിമാനത്താവളത്തിൽ കാത്തുനിൽക്കുകയായിരുന്നു. ഗാർഡായി ക്രൂവിൽ നിന്ന് മൊഴിയെടുത്തു. പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ കസ്റ്റഡിയികെടുത്തിട്ടുണ്ട്. രാത്രി 7.30 ന് ശേഷം വിമാനം ബോസ്റ്റണിലേക്കുള്ള യാത്ര പുനരാരംഭിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































