gnn24x7

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് Shannon Airport അടച്ചു; വിമാന സർവീസുകൾ റദ്ദാക്കി

0
451
gnn24x7

ഞായറാഴ്ച രാത്രിC തുടരുന്ന കടുത്ത മൂടൽ മഞ്ഞു കാരണം Shannon എയർപോർട്ട് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. എല്ലാ ഔട്ട്ബൗണ്ട് സർവീസുകളും ഉടനടി റദ്ദാക്കി. മറ്റുള്ള വിമാനങ്ങൾ ഡബ്ലിൻ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഷാനണിലേക്കും പുറത്തേക്കും ഉള്ള ഫ്ലൈറ്റുകൾ റദ്ദാക്കി. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ വിമാനത്താവളം തുറക്കില്ല.

ഇതിനകം ഷാനണിലേക്ക് അടുക്കുന്ന നിരവധി ഇൻബൗണ്ട് വിമാനങ്ങൾ ഡബ്ലിൻ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിടാൻ തീരുമാനിച്ചു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് മുമ്പ് യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് എയർലൈനുമായി നേരിട്ട് പരിശോധിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു. ഇന്നലെ രാത്രി ഡബ്ലിൻ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങളിൽ മാഞ്ചസ്റ്റർ, സ്റ്റാൻസ്‌റ്റെഡ്, ഫ്യൂർട്ടെവെഞ്ചുറ, എഡിൻബർഗ്, ലിവർപൂൾ, മാൾട്ട, പോർട്ടോ എന്നിവിടങ്ങളിൽ നിന്നുള്ള റയാൻ എയർ വിമാനങ്ങളും ഉൾപ്പെടുന്നു. ന്യൂയോർക്കിൽ നിന്നും ബോസ്റ്റണിൽ നിന്നുമുള്ള എയർ ലിംഗസ് വിമാനങ്ങളും വഴിതിരിച്ചുവിട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7