ഇന്ന് വൈകുന്നേരവും രാത്രിയും മൂടൽമഞ്ഞ് വ്യാപകമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. Met Éireann രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങൾക്കും മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകി. 22 കൗണ്ടികളിലാണ് മൂടൽമഞ്ഞ് തീവ്രമാകുന്നത്. കൊണാച്ച്, കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോംഗ്‌ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, വിക്ലോ, കാവൻ, ഡൊണെഗൽ, മൊനഗാൻ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി എന്നിവ ഉൾപ്പെടുന്നു. മോശം കാലാവസ്ഥ കാരണം അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതായും മുന്നറിയിപ്പിൽ പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88







































