gnn24x7

IPAS സെന്റർ ആക്രമണം; നാല് കുട്ടികളടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി

0
76
gnn24x7

ഇന്നലെ രാത്രി ദ്രോഗെഡയിലെ ഒരു IPAS സെന്ററിന്റെ മുകളിലത്തെ നിലയിൽ നിന്ന് കെട്ടിടത്തിലേക്ക് പടക്കങ്ങൾ എറിഞ്ഞതിനെ തുടർന്ന് തീപിടുത്തമുണ്ടായതിനെ സംഭവത്തിൽ, നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 8 മണിയോടെ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അപേക്ഷകരെ പാർപ്പിച്ചിരിക്കുന്ന കെട്ടിടത്തിൽ തീപ്പിടുത്തം ഉണ്ടായത്. സംഭവത്തെ നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ അപലപിച്ചു. തീപിടുത്തത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും, ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്നും ഗാർഡ പറഞ്ഞു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

സംഭവത്തെത്തുടർന്ന് നിരവധി പേരെ ഡ്രോഗെഡയിലെ ഔർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആർക്കും ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നാണ് വിവരം.തീപിടുത്തമുണ്ടായ സമയത്ത് കേന്ദ്രത്തിൽ ആകെ 28 പേർ താമസിച്ചിരുന്നു. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകൾ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി, രണ്ട് മണിക്കൂറോളം സംഭവസ്ഥലത്ത് തുടർന്നു. ഗാർഡ ഇന്ന് സംഭവസ്ഥലത്തിന്റെ സാങ്കേതിക പരിശോധന നടത്തുന്നുണ്ട്, എന്തെങ്കിലും വിവരം ലഭിക്കുന്നവർ 041 9874200 എന്ന നമ്പറിൽ ഡ്രോഗെഡ ഗാർഡ സ്റ്റേഷനുമായോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7