gnn24x7

ജോസഫ് ജയിംസിന്റെ വേർപാടിൽ തനിച്ചായി ആറ് മക്കൾ; നമുക്ക് കൈകോർക്കാം അവർക്കായി

0
33
gnn24x7

ഡബ്ലിൻ: അയർലണ്ട് മലയാളി ജോസഫ് ജയിംസിന്റെ അകാല വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ഒരു വർഷം മുൻപാണ് കോട്ടയം, ആർപ്പൂക്കര വെസ്റ്റ് വട്ടപ്പറമ്പിൽ ജോസഫ് ജയിംസ് (അഭിലാഷ്) അയർലണ്ടിൽ എത്തിയത്. ഹൃദയസ്തംഭനം മൂലമാണ് ജോസഫ് ജെയിംസ് മരണമടഞ്ഞത്. 49 വയസ്സായിരുന്നു. 18 വയസ്സും അതിൽ താഴെയുമുള്ള 5 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ജോസഫ് ജെയിംസ്- ആശ ദമ്പതികൾക്കുള്ളത്. നേഴ്സ് ആയ ആശ രണ്ട് വർഷം മുൻപ് അയർലണ്ടിൽ എത്തിയെങ്കിലും 9 മാസം മുൻപാണ് മറ്റ് കുടുംബാംഗങ്ങൾ അയർലൻഡിൽ എത്തിയത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് ഈ വിഷമഘട്ടത്തിൽ നമ്മുടെ സഹായ ഹസ്തം ഏറെ ആവശ്യമാണ്. കുട്ടികളുടെ തുടർ പഠനത്തിനുൾപ്പെടെ ഈ കുടുംബത്തിന് താങ്ങാകാൻ എല്ലാ മലയാളി സുഹൃത്തുക്കളും എല്ലാവിധ സഹായ സഹകരണങ്ങളും ഈ കുടുംബത്തിന് ൽകുക. https://gofund.me/374938b8b

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7