gnn24x7

‘Buy Caio Benicio a pint’.!! ഡബ്ലിൻ കുത്തേറ്റ കുട്ടികളുടെ രക്ഷകനായ Caio Benicio യ്ക്കായി പിരിച്ചത് 317,000 ലധികം യൂറോ

0
1174
gnn24x7

Parnell Square East ൽ കുട്ടികൾക്കെതിരായ ആക്രമണം തടയാൻ സഹായിച്ച DELIVEROO ഡ്രൈവർ ‘ഹീറോ’ Caio Benicio നായി ധനസമാഹരണം നടക്കുകയാണ്. തികച്ചും കൗതുകം നിറഞ്ഞ ആവശ്യത്തിനായാണ് പണം സ്വരൂപിക്കുന്നത്. ഗിന്നസ് പൈന്റ് വാങ്ങുകയാണ് ലക്ഷ്യം. ഇപ്പോൾ തന്നെ ഏകദേശം 317,000 യൂറോയ്ക്ക് പുറത്ത് ഫണ്ട്‌ ലഭിച്ചു കഴിഞ്ഞു. gofundme.com വഴി Paul Darcy ആണ് ഇത്തരമൊരു ക്യാമ്പയിൻ നടത്തുന്നത്. ആക്രമിയെ തടയുന്നതിൽ Caio നടത്തിയ ധീരമായ ഇടപെലിന് പാരിതോഷികമായാണ് ആളുകൾ സംഭാവനകൾ നൽകുന്നത്.

Parnell Square ൽ മൂന്ന് കുട്ടികളെയും രണ്ട് മുതിർന്നവരെയും പരിക്കേൽപ്പിച്ച അക്രമിയെ, 43 കാരനായ Caio തന്റെ മോട്ടോർ സൈക്കിൾ ഹെൽമറ്റ് ഉപയോഗിച്ചാണ് കീഴടക്കിയത്. ബ്രസീലിയൻ പൗരനായ Caio Benicio, ഒരു വർഷം മുൻപാണ് അയർലണ്ടിൽ എത്തിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7