ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കാൻ സർക്കാർ നീക്കം നടത്തുന്നതായി വിവരം. കഴിഞ്ഞ വർഷം അയർലണ്ടിൽ ഇ-സ്കൂട്ടർ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. അപകടങ്ങൾ വർധിക്കുന്നതിനാൽ സുരക്ഷാ നിയന്ത്രണങ്ങൾ മന്ത്രിസഭ പരിഗണിക്കും.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

പ്രധാനമന്ത്രി മൈക്കൽ മാർട്ടിനും റോഡ് സുരക്ഷാ സഹമന്ത്രി ജെയിംസ് ലോലെസും ഇക്കാര്യം ചർച്ച ചെയ്തതായും നിർദ്ദേശങ്ങൾ അന്തിമമാക്കാൻ ഉടൻ തന്നെ ഗതാഗത മന്ത്രി ഡാരാഗ് ഒബ്രിയനുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് റിപ്പോർട്ട്. ഹെൽമെറ്റുകൾക്കൊപ്പം, ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് ഉയർന്ന ദൃശ്യപരതയുള്ള ജാക്കറ്റുകളും നിർബന്ധമാക്കിയേക്കാം. എന്നിരുന്നാലും, ഇ-സ്കൂട്ടറുകളുടെ രജിസ്ട്രേഷനും, ലൈസൻസും നിർബന്ധിക്കില്ല.
നിലവിൽ, അയർലണ്ടിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് നേടുകയോ ചെയ്യേണ്ട ആവശ്യമില്ല. നികുതിയും ഇൻഷുറൻസും ആവശ്യമില്ല, കൂടാതെ ഹെൽമെറ്റോ ജാക്കറ്റോ ധരിക്കുന്നത് നിയമപരമായി നിർബന്ധമല്ല. നിലവിലുള്ള നിയമങ്ങൾ 16 വയസ്സിന് താഴെയുള്ള കുട്ടികൾ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. മണിക്കൂറിൽ 20 കിലോമീറ്ററാണ് പരമാവധി വേഗത പരിധി. ഫുട്പാത്തുകളിൽ വാഹനമോടിക്കുന്നതും. യാത്രക്കാരെ കയറ്റുന്നതും നിരോധിച്ചിട്ടുണ്ട്.
നിയമപരമായ വിലക്ക് ഉണ്ടായിരുന്നിട്ടും, 16 വയസ്സിന് താഴെയുള്ള നിരവധി കുട്ടികൾ നിലവിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇ-സ്കൂട്ടർ അപകടങ്ങളിൽ പെടുന്ന കുട്ടികൾക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുകൾ പതിവായി സംഭവിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































