gnn24x7

അപ്രതീക്ഷിതമായി തൊഴിൽ നഷ്ടമായവർക്ക് dole payment വർധിപ്പിക്കാൻ നിർദ്ദേശം

0
396
gnn24x7

അടുത്ത കാലത്ത് അപ്രതീക്ഷിതമായി ജോലി നഷ്‌ടപ്പെട്ട തൊഴിലാളികൾക്കുള്ള ഡോൾ പേയ്‌മെന്റുകൾ വർധിപ്പിക്കാൻ social welfare വകുപ്പിന്റെ നിർദ്ദേശം.ഉയർന്ന വരുമാനത്തിൽ നിന്ന് ഇപ്പോഴുള്ള 208 യൂറോയുടെ ഡോൾ പേയ്‌മെന്റിലേക്ക് പോകുന്നത് ആളുകൾക്ക് പൊരുത്തപ്പെടാൻ പ്രയാസമാകുന്നു എന്ന നിഗമനത്തിലാണ് സർക്കാർ തുക വർധിപ്പിക്കാൻ ആലോചിക്കുന്നത്. നേരത്തെ ജോലിയിൽ നിന്ന് വിരമിച്ചവർക്കും മുൻ പരിചയമുള്ളവർക്കും പാർട്ട് ടൈം ജോലികളിൽ അവസരം നൽകുന്നതിനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്.

വ്യക്തിഗത വരുമാന നിലവാരത്തെയും ഒരു വ്യക്തി എത്രത്തോളം തൊഴിൽരഹിതനാണ് എന്നതിനെയും അടിസ്ഥാനമാക്കിയുള്ളതാണ് നിരക്കുകൾ. കോവിഡ്-19 ലോക്ക്ഡൗണുകളിലും നിയന്ത്രണങ്ങളിലും പ്രവർത്തിച്ച PUP (പാൻഡെമിക് അൺഎംപ്ലോയ്മെന്റ് ബെനിഫിറ്റ്) യുടെ മാതൃകയിലാണ് ഈ സംവിധാനം.ഒരു ഘട്ടത്തിൽ, പാർട്ട് ടൈം തൊഴിലാളികൾക്ക് €350 മുതൽ €150 വരെ PUP യുടെ അഞ്ച് വ്യത്യസ്ത നിരക്കുകൾ ഉണ്ടായിരുന്നു.

പാൻഡെമിക് മൂലം ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് സാധാരണ തൊഴിലില്ലായ്മ ആനുകൂല്യങ്ങളേക്കാൾ ഉയർന്ന തലത്തിലുള്ള ഡോൾ PUP നൽകി. പിന്നീട്,ആഴ്‌ചയിൽ 350 യൂറോ പേയ്‌മെന്റ് നിർത്തലാക്കുകയും തൊഴിലന്വേഷകന്റെ ആനുകൂല്യത്തിനായി സാധാരണ 208 യൂറോ ആക്കി.എന്നാൽ പെട്ടെന്ന് ജോലി നഷ്‌ടപ്പെടുന്ന ആളുകൾക്ക്, പ്രത്യേകിച്ച് താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള തൊഴിലാളികൾക്ക് ഇത് വലിയ തിരിച്ചടിയായി. നിർദേശം എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെ വിശദാംശങ്ങൾ സാമൂഹിക സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിവരികയാണ്. അയർലണ്ടിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 2.5 ദശലക്ഷത്തിലധികം ഉയർന്നു. തൊഴിലില്ലായ്മയുടെ തോത് 4 ശതമാനത്തിൽ താഴെയാണ്. കാലാനുസൃതമായി ക്രമീകരിച്ച തൊഴിലില്ലായ്മ നിരക്ക് നിലവിൽ 4.8 ശതമാനമാണ്.

EU ന് പുറത്തുള്ള ജീവനക്കാർക്കായി ഏകദേശം 40,000 വർക്ക് പെർമിറ്റുകൾ ഈ വർഷം ഇതിനകം തന്നെ നൽകിയിട്ടുണ്ട്, ഹോസ്പിറ്റാലിറ്റിയിൽ ടെക്നോളജിയും ഹെൽത്ത് കെയറും ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മേഖലകളായി മാറി. ഷെഫുകൾക്കുള്ള 870 പെർമിറ്റുകൾ ഇതിനകം നൽകിയിട്ടുണ്ട്. പുതിയ പദ്ധതികൾ വരുമ്പോൾ നികുതി, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, പെൻഷൻ അവകാശങ്ങൾ എന്നിവ സംയോജിപ്പിച്ച് ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്‌ടമാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here