യൂറോപ്യൻ പലിശനിരക്കുകൾ അടുത്ത വർഷം വലിയ തോതിൽ കുറയ്ക്കുമെന്ന വാർത്തകൾ മോർട്ട്ഗേജ് ഉടമകൾക്കും വീട് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്കും വലിയ ആശ്വാസം നൽകുന്നു. യൂറോസോണിൽ ഉടനീളമുള്ള പണപ്പെരുപ്പ നിരക്കിലുണ്ടായ ഇടിവ്, അടുത്ത വർഷം പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ സൂചന നൽകുന്നു. 2024-ൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പലിശനിരക്കിൽ ഒരു ശതമാനം പോയിന്റ് വെട്ടിക്കുറക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാർച്ച് അല്ലെങ്കിൽ ഏപ്രിലിൽ തന്നെ ഇസിബി നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇസിബിയുടെ പ്രധാന വായ്പാ നിരക്ക് വെട്ടിക്കുറയ്ക്കുന്നത് ഇപ്പോഴും ട്രാക്കർ മോർട്ട്ഗേജ് നിരക്കിലുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമായിരിക്കും. റിഫിനാൻസിങ് നിരക്ക് 4.5 ശതമാനത്തിലെത്തി, റെക്കോർഡ് 10 ഇസിബി നിരക്ക് വർധനവ് ഏറെ പ്രതിസന്ധി സൃഷ്ടിചു. പലർക്കും പ്രതിമാസ തിരിച്ചടവിൽ 500 യൂറോ അധികമായി ചെലവുണ്ടായി. ബാങ്കുകൾ കുറഞ്ഞ ECB വായ്പാ നിരക്കുകൾ നൽകുകയാണെങ്കിൽ, അടുത്ത വർഷം ദ്രുതഗതിയിലുള്ള നിരക്ക് കുറയ്ക്കൽ, first-time buyers, fixed rates വരുന്നവർക്കും പലിശ കുറയാൻ കാരണമാകും. കഴിഞ്ഞ വർഷത്തെ മോർട്ട്ഗേജ് നിരക്കുകളിലെ നിരന്തരമായ വർദ്ധനവ്, ആദ്യമായി വാങ്ങുന്നവർക്ക് വളരെ ചെലവേറിയതാക്കി.
വാർഷിക തിരിച്ചടവിലേക്ക് € 3,300 വർധിച്ചു. എന്നാൽ ഇസിബി റീഫിനാൻസിംഗ് നിരക്കിൽ ഒരു ശതമാനം പോയിന്റ് കുറയ്ക്കൽ അടുത്ത വർഷം ആളുകൾക്ക് നൂറുകണക്കിന് യൂറോ ലാഭിക്കും.15 വർഷം ബാക്കിയുള്ള 200,000 യൂറോ ട്രാക്കറിലുള്ള തിരിച്ചടവിൽ നിന്ന് ഇത് പ്രതിമാസം 100 യൂറോ കുറയ്ക്കും. യൂറോ മേഖലയിലെ പണപ്പെരുപ്പം ഒക്ടോബറിൽ 2.9 ശതമാനമായി കുറഞ്ഞു, ഇസിബി ടാർഗെറ്റ് റേറ്റായ 2pc-ലേക്ക് അടുക്കുന്നു.വിലകൾ ഇപ്പോഴും ഉയരുമ്പോൾ, വേഗത ഗണ്യമായി കുറഞ്ഞു. ട്രേഡിംഗ് ബ്ലോക്കിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉണ്ടായിരുന്നതിന്റെ പകുതിയാണ് ഇപ്പോൾ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































