gnn24x7

ലൂക്കനിൽ അർദ്ധരാത്രി വീട് കത്തിച്ചു; ഗാർഡ അന്വേഷണം ആരംഭിച്ചു

0
421
gnn24x7

ഇന്നലെ രാത്രി ലൂക്കനിലെ ഒരു വീട്ടിൽ സംശയാസ്പദമായ രീതിയിൽ തീപിടുത്തം  ഉണ്ടായി. തീപിടുത്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനെത്തുടർന്ന് അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് എമർജൻസി സർവീസുകൾ എസ്‌കർ വുഡ്‌സ് ഡ്രൈവിലേക്ക് എത്തിച്ചേർന്നിരുന്നു.

അഗ്നിശമന സേനയെത്തുമ്പോഴേക്കും തീ നന്നായി ആളിക്കത്തിയിരുന്നു. എന്നാൽ ഉടൻ തന്നെ അത് അണച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

തീപിടിക്കാൻ ഉപയോഗിച്ച ആക്‌സിലറന്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. “ക്രിമിനൽ ഡാമേജ് സംഭവം” എന്ന് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നുവെന്നും ഗാർഡ അറിയിച്ചു.

വീഡിയോ:

ഇന്നലെ ഉണ്ടായ സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഗാർഡ വക്താവ് വെളിപ്പെടുത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here