gnn24x7

ഫ്ലൂ, കോവിഡ് കേസുകൾ വർധിക്കുന്നു; ജനങ്ങൾ പ്രതിരോധ വാക്‌സിനുകൾ എടുക്കണമെന്ന് എച്ച്എസ്ഇ നിർദ്ദേശം

0
232
gnn24x7

അത്യാഹിത വിഭാഗങ്ങളിലും ആശുപത്രി കിടക്കകളിലും തിരക്ക്ർ ഒഴിവാക്കുന്നതിന് ജനങ്ങൾ ഫ്ലൂ വാക്സിനും കോവിഡ് വാക്സിനും എടുക്കാൻ എച്ച്എസ്ഇ നിർദ്ദേശിച്ചു. ഈ വർഷം ഇതിനകം തന്നെ ഫ്ലൂ കേസുകളിൽ കുത്തനെ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, കൂടുതലും ഇൻഫ്ലുവൻസ എ കേസുകൾ ആണെന്നും HSE വക്താവ് അറിയിച്ചു. കടുത്ത പനി, വേദനയും, ചുമ, മൂക്കടപ്പ് തുടങ്ങി ലക്ഷണങ്ങളാണുള്ളത്. രോഗം പകരുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആളുകൾ ലക്ഷണങ്ങൾ മാറിയ ശേഷം 48 മണിക്കൂർ വരെ വീട്ടിൽ തന്നെ തുടരണം. ഓഫീസിലേക്കോ ക്രിസ്മസ് പാർട്ടിയിലേക്കോ പോകുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

രോഗനിയന്ത്രണത്തിനായി ജനറൽ പ്രാക്ടീഷണർ അല്ലെങ്കിൽ ഫാർമസി വഴി ജനങ്ങൾ സൗജന്യ വാക്സിൻ പ്രയോജനപ്പെടുത്തണമെന്ന് HSE വക്താവ് അഭ്യർത്ഥിച്ചു. നേരിയ ലക്ഷണങ്ങളുള്ള ആളുകൾ പോലും അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ നിന്ന് അകന്നുനിൽക്കണം, ആശുപത്രികളിലോ നഴ്സിംഗ് ഹോമുകളിലോ ആളുകളെ സന്ദർശിക്കരുത്. ഇൻഫ്ലുവൻസ കേസുകൾ ഇതിനകം തന്നെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത്യാഹിത വിഭാഗങ്ങളിൽ കേസുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7