റീക്രൂട്ടിങ് മേഖലയിൽ വിശ്വസ്തവും സുതാര്യവുമായ സേവനം ഉറപ്പാക്കിമലയാളികളുടെ അഭിമാനമായി മാറിയ റിക്രൂട്ട്മെന്റ് ഏജൻസിയായ Vista Career Solutions വീണ്ടും പുരസ്കാര നിറവിൽ. മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ICON Award for The Genuinity & Ethics in Recruitment Services പുരസ്കാരം Vista Career Solutions ഡയറക്ടറുമായ ലാലു പോൾ ഏറ്റുവാങ്ങി. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ ബഹു. തൊഴിൽ- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ലാലു പോളിന് പുരസ്കാരം സമ്മാനിച്ചു.

ബെന്നി ബഹനാൻ എം.പി., അങ്കമാലി എം.എൽ.എ. റോജി എം ജോൺ തുടങ്ങിയവർ സന്നിഹിതരായി. വിദേശ റിക്രൂട്ട്മെന്റ് എന്റെ പേരിൽ നിരവധി പേർ വഞ്ചിതരാകുന്ന വാർത്തകൾ നാം എന്നും കേൾക്കുന്നതാണ്. എന്നാൽ, ഉദ്യോഗാർത്ഥികൾ നിന്നും ഒരു രൂപ പോലും ഈടാക്കാതെ സൗജന്യ റിക്രൂട്ട്മെന്റ് നടത്തി ഏവർക്കും മാതൃകയാണ് Vista Career Solutions. ഒരു സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസിക്ക് ഒരു തദ്ദേശസ്ഥാപനം നൽകുന്ന പുരസ്കാരം ഈ വിശ്വസ്ത സേവനത്തിനുള്ള അംഗീകാരം കൂടിയാണ്.

അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ലാലു പോളിന് ലഭിച്ചിട്ടുണ്ട്. അയർലണ്ട് ആരോഗ്യമേഖലയ്ക്ക് നൽകിയ വിശിഷ്ട സേവനങ്ങളെ മാനിച്ച് MIND Icon Award അയർലണ്ട് ക്യാബിനറ്റ് മന്ത്രിയായ ജാക്ക് ചേമ്പേഴ്സ് ലാലു പോളിന് നൽകിയിരുന്നു. കൂടാതെ അയർലണ്ട് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗാനൈസേഷൻ (ഐഎൻഎംഒ) ലാലുവിനെ ആദരിച്ചിരുന്നു.
ആരോഗ്യമേഖലയിലേക്കും അതിനോടനുബന്ധ സ്ഥാപങ്ങളിലേയ്ക്കും ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനമാണ് വിസ്റ്റ കരിയർ സൊല്യൂഷൻസ്. അയർലണ്ട് കൂടാതെ കൊച്ചി, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും ഈ സ്ഥാപനത്തിന് ഓഫീസുകൾ ഉണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































