gnn24x7

ബ്രേയിൽ ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു

0
336
gnn24x7

ചെറിവുഡ് മുതൽ ഗോറി  വരെ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം  ഓണത്തെ വരവേൽക്കാൻ ബ്രേയിലെ  പ്രമുഖമായ “വുഡ്ബ്‌റൂക് കോളേജിൽ സെപ്റ്റംബർ 14ന് ശനിയാഴ്ച” ഒത്തുചേരുന്നു.

തുമ്പപ്പൂ ’24 ബ്രേയിലോണം എന്ന പേരിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് മാറ്റു  കൂട്ടാൻ  വിവിധ കലാ സാംസ്‌കാരിക പരിപാടികളും അയർലണ്ടിലെ പ്രമുഖ ബാൻഡായ സോൾ ബീറ്റസ്ന്റെ ഗാനമേളയും രുചിയുടെ തമ്പുരാക്കന്മാരായ റോയൽ കാറ്ററിങ് ഒരുക്കുന്ന ഗംഭീര ഓണ സദ്യയും ഉൾപ്പെടുത്തിയതായി  സംഘാടകർ അറിയിച്ചു. സൗത്ത് ഡബ്ലിൻ മുതൽ വിക്‌ലോ കൗണ്ടിയിലെ മിക്ക ഭാഗങ്ങളിലേയും മലയാളികൾ ഭൂരിഭാഗമുള്ള ഇന്ത്യൻ സമൂഹം ഓണം ആഘോഷമാക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന  വേദി ഏവർക്കും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന ബ്രേയ്  മോട്ടോർവേയോട് ചേർന്ന് കിടക്കുന്ന വുഡബ്‌റൂക് കോളേജിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയമാണ്. 

 പ്രായഭേദമന്യേ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത്‌  ഈ ആഘോഷങ്ങൾക്ക് ഊർജം പകരണമെന്നും ഇതൊരു അറിയിപ്പായി കരുതണമെന്നും സ്വാഗതസംഘം അറിയിച്ചു..

നിങ്ങളുടെ സീറ്റ്‌ ഉറപ്പാക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്*

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് :-

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 

Jestine – 0872671587

Bijo – 0873124724

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7