gnn24x7

അയർലണ്ടിൽ പാസ്പോർട്ട് ഓൺലൈൻ സേവനങ്ങൾ മാർച്ച് 31 മുതൽ രണ്ടുദിവസത്തേക്ക് ലഭ്യമാകില്ല

0
480
gnn24x7

അയർലണ്ട്: പാസ്‌പോർട്ട് ഓൺലൈൻ സേവനവും പാസ്‌പോർട്ട് ട്രാക്കിംഗും താൽക്കാലികമായി തടസ്സപ്പെടുമെന്ന് അയർലണ്ട് ഫോറിൻ അഫേഴ്സ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. 2023 മാർച്ച് 31 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 2023 ഏപ്രിൽ 2 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെയാണ് പാസ്പോർട്ട് ഓൺലൈൻ സേവനവും പാസ്പോർട്ട് താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. സിസ്റ്റം അപ്‌ഗ്രേഡ് കാരണമാണ് സേവനങ്ങൾ ലഭ്യമാകാതിരിക്കുന്നതെന്നും അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഡിപ്പാർട്ട്മെൻറ് അറിയിച്ചിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7