gnn24x7

രാജ്യാന്തര സർവീസുകൾക്ക് കൊള്ളനിരക്കുമായി വിമാനക്കമ്പനികൾ; മൂന്നിരട്ടിവരെ വർധന

0
186
gnn24x7

രാജ്യാന്തരയാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികൾ. ഓരോ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള നിരക്കിന്റെ മൂന്നിരട്ടിവരെയാണ് ഇന്ത്യയിൽ നിന്ന് അങ്ങോട്ടുള്ള യാത്രയ്ക്ക് ഈടാക്കുന്നത്. കാനഡ, യുഎസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കിന്റെ മൂന്നും നാലും ഇരട്ടിയാണ് കേരളത്തിൽനിന്ന് അവിടേക്കുള്ള ടിക്കറ്റ് നിരക്ക്. മെയ് 1ന് കാനഡയിലെ ടൊറന്റോയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനനിരക്ക് 42,717 രൂപയാണ്. എന്നാൽ അതേദിവസം തിരുവനന്തപുരത്തു നിന്ന് ടൊറന്റോയിലേക്കുള്ള ടിക്കറ്റ് നിരക്ക്1,28,360 രൂപയാണ്.

മെയ് 1 ലെ ചില രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ:

ന്യൂയോർക്ക്-തിരുവനന്തപുരം: 37,710രൂപ

തിരുവനന്തപുരം-ന്യൂയോർക്ക് : 94,800 രൂപ ( 57,090 രൂപ കൂടുതൽ)

ലണ്ടൻ-തിരുവനന്തപുരം : 35,300 രൂപ

തിരുവനന്തപുരം-ലണ്ടൻ : 55,400 രൂപ

സിഡ്നി (ഓസ്ട്രേലിയ)- തിരുവനന്തപുരം : 46,215 രൂപ

തിരുവനന്തപുരം-സിഡ്നി : 58,970 രൂപ

വിമാനനിരക്കുകൾക്കുള്ള പരമാവധി പരിധി എടുത്തു കളഞ്ഞതോടെയാണ് വിമാനക്കമ്പനികൾ ചൂഷണം തുടങ്ങിയത്. ഇതിൽ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here