ജോലി സംബന്ധമായ സമ്മർദ്ദം, മാനസിക പിരിമുറുക്കം, അമിത ജോലി, മോശം പെരുമാറ്റം എന്നിവ കാരണം കൂടുതൽ ഗാർഡകൾ ജോലിയിൽ നിന്ന് രാജിവെക്കുന്നതായി ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷൻ (GRA) പറഞ്ഞു. ഈ വർഷം ഇതുവരെ, 106 ഗാർഡായികൾ ഓർഗനൈസേഷൻ വിട്ടു. കഴിഞ്ഞ വർഷം സംഘടന വിട്ടുപോയ 40 ഗാർഡായികളുമായുള്ള ചർച്ചക്കളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് GRA യുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയാണെന്ന് ഗാർഡ ഹെഡ്ക്വാർട്ടേഴ്‌സ് പറഞ്ഞു. എന്നാൽ രാജി നിരക്ക് ഗാർഡ തൊഴിലാളികളുടെ 1% ആണ്. സർവേയിൽ പങ്കെടുത്തവരിൽ 70% പേർ മാനേജ്‌മെന്റിന്റെ അന്യായമായ പെരുമാറ്റവും ഭീഷണിയും കാരണം രാജിവച്ചതായി പറഞ്ഞു. 37.5% സമ്മർദ്ദവും ക്ഷീണവും കാരണവും, 32.5% വിഭവങ്ങളുടെ അഭാവവും മോശം തൊഴിൽ അന്തരീക്ഷവും കാരണവും, 27.5% പേർ അപകടസാധ്യത കാരണവും രാജി വച്ചതായി പറഞ്ഞു.
ഗാർഡായി നിലവിൽ പ്രവർത്തിക്കുന്ന അവസ്ഥകളിലേക്ക് ഇത് വെളിച്ചം വീശുമെന്നും അതിനാൽ അവ പരിഹരിക്കപ്പെടുമെന്നും റിപ്പോർട്ട് തയ്യാറാക്കിയ മക് മനുസ് പറഞ്ഞു. ഈ പ്രശ്‌നങ്ങൾ ശരിയായ രീതിയിൽ പരിഹരിച്ചില്ലെങ്കിൽ ഗാർഡ രാജികളും നേരത്തെയുള്ള വിരമിക്കൽ പ്രവണതയും തുടരുമെന്ന് GRA ജനറൽ സെക്രട്ടറി റോണൻ സ്ലെവിൻ പറഞ്ഞു.ഗാർഡയുമായി സ്വന്തമായി എക്‌സിറ്റ് ഇന്റർവ്യൂവും നടത്തിയിട്ടുണ്ടെന്നും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഗാർഡ ഹെഡ്ക്വാർട്ടേഴ്‌സ് പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






