gnn24x7

അയർലണ്ട് ഇലക്ഷൻ ചൂടിലേക്ക്; മത്സര രംഗത്തെ മലയാളികൾ..

0
516
gnn24x7

അയര്‍ലണ്ടില്‍ ലോക്കല്‍ കൗണ്‍സില്‍ ഇലക്ഷന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ, വിജയം ഉറപ്പിക്കാൻ നിരവധി ഇന്ത്യക്കാരും മത്സരരംഗത്ത് സജീവമാകുകയാണ്. അടുത്ത ജൂണിൽ നടക്കുന്ന ഇലക്ഷന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടരുകയാണ്. ഇന്ത്യക്കാർക്ക് സ്വാധീനമുള്ള വിവിധ നഗരസഭാ വാര്‍ഡുകളില്‍ മലയാളികൾ ഉൾപ്പെടെ വിജയ സാധ്യത ഉറപ്പിച്ചു കഴിഞ്ഞു.

ഡണ്‍ലേരി റാത്ത് ടൗണ്‍ കൗണ്ടി കൗണ്‍സിലിലെ ഡണ്‍ലേരിയില്‍ തോമസ് ജോസഫാണ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിൽ നിന്നും MCA, MSc നേടിയ തോമസ്, Trinity കോളേജിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

ഷീലാ പാലസ് റസ്റ്റോറന്റ് ഉടമ അഡ്വ. ജിതിൻ റാമാണ് ലൂക്കനിൽ, ഭരണകക്ഷി Green Party യുടെ സ്ഥാനാർത്ഥി. നിലവിൽ ജിതിൻ ഡബ്ലിനിലുള്ള ലൂയിസ് കെന്നഡി സൊളിസിറ്റേഴ്സിൽ ഇമിഗ്രേഷൻ, പ്രോപ്പർട്ടി വിഭാഗങ്ങളിലെ നിയമവശങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ്. കഴിഞ്ഞ മൂന്ന് വർഷമായി Green Party യുടെ local electoral area rep ആയി പ്രവർത്തിക്കുന്നു.

ആലപ്പുഴ സ്വദേശിയായ ജിതിൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിലും, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിലും ബിരുദം നേടി. ഡബ്ലിൻ ബിസിനസ് സ്കൂളിൽ നിന്നും ടാക്സേഷൻ ഡിപ്ലോമ കോഴ്സും പാസായിട്ടുണ്ട്. കൂടാതെ, അയർലണ്ടിലെ റോസ് മലയാളം, ഐറിഷ് ഇന്ത്യൻ ക്രോണിക്കിൾ എന്നീ ഓൺലൈൻ മാധ്യമങ്ങളുടെ സിഇഒ ആയും പ്രവർത്തിക്കുകയാണ് ജിതിൻ.

അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ, കേരളാ ഹൗസ് ചീഫ് കോ ഓര്‍ഡിനേറ്റർ റോയി കുഞ്ചിലക്കാട്ട് സൗത്ത് ഡബ്ലിന്‍ കൗണ്‍സിലിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ലൂക്കന്‍ ക്ലബ്ബിന്റെ പിന്തുണയോടെ ആഡംസ് ടൌണ്‍ ഉള്‍പ്പെടുന്ന ലൂക്കന്‍ വാര്‍ഡില്‍ നിന്നാണ് റോയി കുഞ്ചിലക്കാട്ട് മത്സരിക്കുന്നത്. പാമേഴ്സ് ടൌണ്‍ വാര്‍ഡില്‍ ജയന്‍ തോമസിനും ലൂക്കന്‍ ക്ലബ്ബ് പിന്തുണ നൽകും.

നിലവിൽ കൗൺസിലറായ ബേബി പെരേപ്പാടനും മകൻ ബ്രിട്ടോ പെരേപ്പാടനും ഇത്തവണ ജനവിധി തേടുന്നു. ബേബി പെരേപ്പാടൻ താല സൗത്തിലും, ബ്രിട്ടോ പെരേപ്പാടൻ താല സെൻട്രലിലുമാണ് മത്സരിക്കുന്നത്.

കോർക്ക് കൗൺസിലിലേയ്ക്കുള്ള സ്ഥാനാർത്ഥിയെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ലീമെറിക്ക്, കോർക്ക് കൗൺസിലുകളിലേയ്ക്ക് പല സ്ഥാനർത്ഥികളുടെയും പേരുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് വരെ ഔദ്യോഗിക തീരുമാനമായിട്ടില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7