gnn24x7

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) അയർലന്റിൽ പ്രവർത്തനം ആരംഭിക്കുന്നു

0
437
gnn24x7


ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) അയർലന്റിൽ പ്രവർത്തനം ആരംഭിക്കുന്നു. County Louth ലെ Drogheda ആസ്ഥാനമായാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
പരസ്പര ബഹുമാനം, സാമൂഹിക ഐക്യം, സാംസ്‌കാരിക ഉന്നമനം എന്നീ ആശയ അടിത്തറയോടെ Drogheda യിലെയും പരിസരപ്രദേശത്തെയും എല്ലാ വിഭാഗത്തിൽപ്പെട്ട ഇത്യക്കാരെയും ജാതി, മത, വർഗ, വർണ, ദേശ വ്യത്യാസങ്ങളില്ലാതെ ഒന്നിച്ചു ഒരു കുടക്കീഴിൽ കൊണ്ടുവരിക, സാമൂഹ്യ സാംസ്‌കാരിക ഇടങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുക എന്ന ആശയത്തിൽ നിന്നും ഉടലെടുത്ത IFA (Indian Family Association) യുടെ ഉൽഘാടനവും, പൊതു സമ്മേളനവും, പ്രഥമ കമ്മറ്റിയുടെ തിരഞ്ഞെടുപ്പും മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy Family Parish Hall, Ballsgrove, Drogheda (Eircode – A92 W2PW) യിൽ വച്ച് നടത്തപ്പെടുന്നു.

ഈ പരിപാടിയിലേക്ക് Drogheda യിലും പരിസരപ്രദേശത്തും ഉള്ള എല്ലാ ഇന്ത്യക്കാരെയും സ്നേഹപൂർവ്വം  കുടുംബസമേതം ക്ഷണിക്കുന്നു.

IFA യുടെ Coordinators ന്റെ പൊതു അഭിപ്രായപ്രകാരം, IFA യുടെ പ്രഥമ ഓണാഘോഷ പരിപാടി സെപ്റ്റംബർ മാസം രണ്ടാം തിയതി നടുത്തുവാൻ തീരുമാനമാനമായി. ഓണാഘോഷവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എല്ലാവരെയും പിന്നാലെ അറിയിക്കുന്നതാണ്.


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7