gnn24x7

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലണ്ട് 21ന് ; മിഴിവേകാൻ GALA NIGHTഉം

0
397
gnn24x7

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലണ്ട് ഒക്ടോബർ 21ന് തുടക്കമാകും. വൈകീട്ട് നാലിനാണ് ഫിലിം ഫെസ്റ്റിവൽ കോടിയേറുന്നത്. ദേശീയ അവാർഡ് ജേതാവ് ദിവ്യ ദത്ത ഉൽഘാടന വേദിയിൽ മുഖ്യാതിഥിയാകും. മഞ്ജീത് കൗർ പ്രധാന കഥാപാത്രത്തെ ദത്ത അവതരിപ്പിച്ച പഞ്ചാബി ചിത്രത്തിന് “മാ” യാണ് പ്രദർശനം ചിത്രം. Dundrum, Screen 12ൽ നടക്കുന്ന പ്രദർശനത്തിന് 45 യൂറോയാണ് ടിക്കറ്റ് നിരക്ക്.

ഫെസ്റ്റിവലിന്റെ രണ്ടാം ദിനമായ ഒക്ടോബർ 22ന് രാവിലെ 11ന്, നസീറുദ്ദീൻ ഷാ, അർഷാദ് വാർസി, ദിവ്യ ദത്ത എന്നിവർ അഭിനയിച്ച ഹിന്ദി ചിത്രമായ “ട്രാഡ”യുടെ പ്രദർഷിപ്പിക്കും. രമൺദീപ് ബ്രാച്ച് എന്ന കഥാപാത്രത്തെ ദത്ത അവതരിപ്പിക്കുന്നു. അതിന് മികച്ച സഹനടി വിഭാഗത്തിൽ 2018 ലെ ദേശീയ അവാർഡ് നേടി. ടിക്കറ്റ് നിരക്ക് 10 യൂറോയാണ്.

ഒക്ടോബർ 22ന് വൈകീട്ട് അഞ്ച് മണി മുതൽ റാഡിസൺ ബ്ലൂ സെന്റ് ഹെലൻസ് ഹോട്ടൽ ദിവ്യ ദത്ത പങ്കെടുക്കുന്ന GALA NIGHT നടക്കും. വാനമ്പാടി ലതാ മങ്കേഷ്കറിന്റെ സ്മരണാർത്ഥം ദക്ഷിണ മിശ്രയും മംഗള രാജേഷും ചേർന്നൊരുക്കുന്ന സംഗീത പരിപാടിയും അരങ്ങേരും. 80 യൂറോയാണ് ടിക്കറ്റ് നിരക്ക്. BOLLYWOOD JALWAEVENTS & PRODUCTION നാണ് GALA NIGHT ന്റെ സ്പോൺസർ.

സമാപന ദിവസമായ ഒക്ടോബർ 24 ന് The Square in Tallaght ൽ വൈകീട്ട് 7ന് അയർലണ്ട് മലയാളി ജോബി ജോയ് വിലങ്ങൻപാറ നിർമ്മിച്ച ചലച്ചിത്രം e- വലയം പ്രദർശിപ്പിക്കും. 12 യൂറോയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ ബോക്സോഫീസിൽ വാങ്ങാം. കൂടാതെ ഫെസ്റ്റിവൽ ദിവസങ്ങളിൽ പത്തിലധികം ഇന്ത്യൻ ചലച്ചിത്രങ്ങളുടെ വെർച്വൽ പ്രദർശനവും ഉണ്ടായിരിക്കും. IFFI ഹോംപേജിലൂടെ സൗജന്യമായി അവ കാണാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here