gnn24x7

പ്രവാസികൾക്ക് ആഹ്ലാദം; യൂറോയുടെ മൂല്യം നൂറ് രൂപ കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ

0
950
gnn24x7

FXStreet ഡാറ്റ പ്രകാരം, വെള്ളിയാഴ്ച യൂറോയുടെ (EUR) ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് 98.14 ആയിരുന്നു. ഏപ്രിൽ 12 ലെ കണക്കനുസരിച്ച്, ഓപ്പൺ മാർക്കറ്റിൽ യൂറോയുടെ വ്യാപാരം 97.8 രൂപയിലാണ് . യുഎസ് ഡോളർ ഓപ്പൺ മാർക്കറ്റിൽ 86.13 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. വരും ദിവസങ്ങളിൽ യൂറോയുടെ മൂല്യം നൂറ് യുറോ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 105 വരെ മൂല്യം ഉയരാം. മൂന്ന് മാസത്തിനുള്ളിൽ 113 രൂപ വരെ യൂറോയുടെ മൂല്യം ഉയരുമെന്നാണ് കണക്കാക്കുന്നത്.

രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് വന്നത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് വൻ നേട്ടമാണ്. കൂടുതൽ ഇന്ത്യൻ കറൻസി ലഭിക്കുമെന്നതാണ് പ്രവാസികളുടെ ആശ്വാസം. അതേസമയം, സാമ്പത്തിക വിദഗ്ധർ രൂപയുടെ മൂല്യം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്. ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും, ഇന്ത്യൻ സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മറ്റ് പ്രധാന കറൻസികൾ:

British Pound112.702165
Australian Dollar54.147672
Canadian Dollar62.092962
Singapore Dollar65.323876
Swiss Franc105.912304
Malaysian Ringgit19.478894
Japanese Yen0.600082
Chinese Yuan Renminbi11.808379

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7