യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 92.04 ലേക്ക് താഴ്ന്നതാണ് യൂറോയിലും പ്രതിഫലിച്ചത്. 2025 ജൂണിലാണ് യൂറോയുടെ മൂല്യം 100 രൂപ കടന്നത്. 2026 പുതുവർഷത്തിൽ 105.67 ലേക്ക് ഉയർന്നു. ഇറാന് എതിരായ അമേരിക്കൻ നീക്കങ്ങളാണ് രൂപയുടെ മൂല്യശോഷണത്തിനിടയാക്കിയത്. ആഗോള സംഘർഷങ്ങൾ സ്വർണം, ക്രൂഡ് വിലകളെയും ബാധിച്ചു. ഗൾഫ് കറൻസികളുടെ മൂല്യത്തിലും ആനുപാതികമായ വർധനയുണ്ടായി.



































