എൻ്റർപ്രൈസുകൾക്കും ബാങ്കുകൾക്കും പേയ്‌മെൻ്റ് സൊല്യൂഷൻസ് നൽകുന്ന ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ JUSPAY, ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കുന്നതായി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, JUSPAY ഡബ്ലിൻ ടീമിലേക്ക് 30-ലധികം പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് പദ്ധതിയിടുന്നു. കമ്പനിയുടെ ആഗോള വിപുലീകരണ പദ്ധതിയിൽ സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം. ഈ വിപുലീകരണം ഡബ്ലിനിലെ വൈബ്രൻ്റ് ടെക്‌നോളജി ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ കമ്പനിയെ പ്രാപ്തമാക്കും. അയർലണ്ടിൽ യൂറോപ്യൻ ആസ്ഥാനം സ്ഥാപിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ ഐഡിഎ അയർലൻഡ് പിന്തുണയ്ക്കുന്നു.

ഇന്ത്യയുടെ ടെക്‌നോളജി ഹബ്ബായ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന JUSPAY, 99.999% വിശ്വാസ്യതാ നിരക്കോടെ പ്രതിദിനം 175 ദശലക്ഷത്തിലധികം ഇടപാടുകൾ കൈകാര്യം ചെയ്യുന്നു. കമ്പനിയുടെ മൊത്തം വാർഷിക പ്രോസസ്ഡ് വോളിയം $670 ബില്യൺ കവിയുന്നു. ഐഡിഎ അയർലണ്ടിൻ്റെ സിഇഒ മൈക്കൽ ലോഹൻ, ഡബ്ലിനിലേക്ക് വികസിപ്പിക്കാനുള്ള JUSPAY യുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഫിൻടെക് വ്യവസായത്തിൻ്റെ മുൻനിരയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































