കാൻസർ കേസുകളും മരണങ്ങളും യൂറോപ്പിലുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2022 ൽ EU ൽ ഏറ്റവും കൂടുതൽ കാൻസർ നിരക്കുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് അയർലണ്ടാണ്. യൂറോപ്യൻ കമ്മീഷൻ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം റിപ്പബ്ലിക്കിലെ ഓരോ 100,000 പേരിൽ 641.6 പേർക്കും കാൻസർ ബാധിച്ചിരുന്നു. നോൺ-മെലനോമ സ്കിൻ ക്യാൻസർ ഒഴികെയുള്ള കണക്കാണിത്.
ജനസംഖ്യയിൽ 100,000 ൽ 728.5 കാൻസർ കേസുകളുള്ള ഡെന്മാർക്കിന് ശേഷം, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണിത്. 422.4 കേസുകളുള്ള ബൾഗേറിയയിലാണ് ഏറ്റവും കുറവ്. അയർലണ്ടിലെ കാൻസർ സാധ്യത ശരാശരി EU നിരക്കിനേക്കാൾ 12.3 ശതമാനം കൂടുതലാണ്. 2022ൽ റിപ്പബ്ലിക്കിൽ 26,900 പുതിയ കാൻസർ കേസുകൾ കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു.
അയർലണ്ടിലെ കാൻസർ മരണനിരക്ക് EU ശരാശരിയേക്കാൾ താഴെയാണ്. 2022ൽ അയർലണ്ടിൽ 100,000 രോഗികളിൽ 260.1 പേർ കാൻസർ ബാധിച്ച് മരിച്ചു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കിൽ കാൻസർ ബാധിച്ച് മരിച്ചവരുടെ എണ്ണം 10,310 ആയി. യൂറോപ്യൻ യൂണിയനിലെ ജോയിന്റ് റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, 2020 നെ അപേക്ഷിച്ച് യൂറോപ്യൻ യൂണിയനിലുടനീളം പുതിയ കാൻസർ കേസുകളുടെ എണ്ണം കഴിഞ്ഞ വർഷം 2.3 ശതമാനം വർദ്ധിച്ച് 2.74 ദശലക്ഷത്തിലെത്തി. ഇതേ കാലയളവിൽ, കാൻസർ മരണങ്ങളുടെ എണ്ണം 2.4 ശതമാനം വർധിച്ച് 1.3 ദശലക്ഷത്തിൽ താഴെയായി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S