gnn24x7

അയർലണ്ട് ഓണം അടിപൊളിയാക്കാൻ ഉണ്ണിമേനോനും മഥന്‍ ബാന്‍ഡ് സംഘവും ഒരുക്കുന്ന ലൈവ് കണ്‍സേര്‍ട്ട്

0
416
gnn24x7

ഡബ്ലിന്‍: മലയാളികളുടെ പ്രിയ ഗായകന്‍ ഉണ്ണിമേനോനും മഥന്‍ ബാന്‍ഡ് സംഘവും ഒരുക്കുന്ന ലൈവ് കണ്‍സേര്‍ട്ട് സെപ്തംബര്‍ 9 വെള്ളി, സെപ്തംബര്‍ 10 ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

സെപ്തംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മലയാളത്തിലും , സെപ്തംബര്‍ 10 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് തമിഴിലും തെലുഗിലുമാണ്‌ കണ്‍സേര്‍ട്ട് അരങ്ങേറുക. ഡബ്ലിന്‍ ഫിര്‍ഹൗസിലുള്ള സയന്റോളജി ഓഡിറ്റോറിയത്തിലാണ് കണ്‍സേര്‍ട്ട് നടക്കുന്നത്.

16 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പാസും ഉണ്ണിമേനോനെ നേരില്‍ കണ്ട് സംസാരിക്കനും അവസരമൊരുക്കുന്ന വിവിധ പാക്കേജുകളാണ്‌ സംഘാടകരായ Ireland Indian Entertainments ഒരുക്കിയിരിക്കുന്നത്.

gnn24x7