gnn24x7

ദ്രൗപദി മുർമുവിന് ചരിത്ര വിജയം; ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

0
165
gnn24x7

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. ആകെ വോട്ടുകളുടെ 64 ശതമാനം നേടിയ മുർമുവിനെ വിജയിയായി പ്രഖ്യാപിച്ചു. മുർമുവിന് 6,76,803 ആണ് ആകെ വോട്ടുമൂല്യം ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് 3,80,177 ആണ് ലഭിച്ച വോട്ടുമൂല്യം. 4754 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ 53 എണ്ണം അസാധുവായി.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ മൊത്തം വോട്ടുമൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടിയിരുന്നു. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ, ആകെയുള്ള 3,219 വോട്ടിൽ മുർമുവിന് 2161 വോട്ടും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടും (വോട്ടുമൂല്യം -2.61.062) ലഭിച്ചു. വോട്ടെണ്ണൽപൂർത്തിയായതോടെവരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് ഫലം പ്രഖ്യാപിച്ചത്.

രണ്ടാം റൗണ്ടിലും മുർമുവിന് വൻ ലീഡ് ലഭിച്ചിരുന്നു. ഇംഗ്ലിഷ് അക്ഷരമാലകമത്തിൽ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ മുർമുവിന് 809 വോട്ടാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിൻഹയ്ക്ക് 329 വോട്ടും(മൂല്യം 44,276) ലഭിച്ചു.

ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണയാണ് മുർമുവിനു ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ പിന്തുണയും ലഭിച്ചു. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. മുർമുവിനു ആദ്യ റൗണ്ടിൽ കിട്ടിയ 540 വോട്ടുകളുടെ മൂല്യം 3,78,000 ആണ്. സിൻഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 1,45,600.

ഓരോ റൗണ്ടിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് മുർമു ലീഡ് ചെയ്തത്. ആന്ധ്ര പ്രദേശിൽനിന്നുള്ള എല്ലാ എംഎൽഎമാരുടെയും വോട്ടുകൾ മുർമുവിനു ലഭിച്ചു. അരുണാചൽ പ്രദേശിൽനിന്ന് നാലു പേരുടേത് ഒഴിച്ച് ബാക്കിയുള്ള വോട്ടുകളും അവർക്കു ലഭിച്ചു.

പാർലമെന്റിലെ 63-ാം നമ്പർ മുറിയിലാണ്പിന്നീട് എംപിമാരുടെയും വോട്ടുകൾ വേർതിരിച്ച ശേഷമാണ് വോട്ടെണ്ണൽ. ആദ്യം എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുർമുവിനും യശ്വന്ത് സിൻഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎൽഎമാർക്ക് പിങ്ക് ബാലറ്റും എംപിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here